ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് 2022ലെ ഓണം ബമ്പർ . 25 കോടി രൂപയാണ് ഓണം ബമ്പർ .ലോട്ടറി ടിക്കറ്റിൻറെ റെക്കോഡ് വിൽപന നടന്നതിലൂടെ സർക്കാരിന് ഏകദേശം 300ലധികം കോടിയുടെ വരുമാനം ലഭിച്ചു . നികുതിയും മറ്റും ഒഴിവാക്കി ലഭിക്കുന്നത് 15.5 കോടി രൂപ . 10ശതമാനം ഏജന്‍സി കമ്മിഷൻ കിഴിച്ചതിന് ശേഷമുള്ള തുകയിൽ 30 ശതമാനം നികുതിയും നൽകിയതിന് ശേഷമുള്ള തുകയാണിത് . ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ് . മുന്നാം സമ്മാനം 10 പേർക്ക് ഒരു കോടി രൂപ . ഒന്നാം സമ്മാനം വിറ്റ ഏജന്റിനു രണ്ടര കോടിയാണ് കമ്മിഷനായി കിട്ടുക.ഈ വർഷം ഒരു ടിക്കറ്റിന് 96 രൂപയാണ് കമ്മിഷനായി ലഭിക്കുക . കഴിഞ്ഞ വർഷം 58 രൂപയായിരുന്നു .
ഈ വർഷം 10-ാം സമ്മാനം വരെയുണ്ട് . അത്യാധുനിക പ്രിന്റിങ് സാങ്കേതിക വിദ്യയും തിരുവോണം ബമ്ബറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ അച്ചടിച്ചിട്ടുണ്ട്. ഫ്‌ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണു തിരുവോണം ബമ്ബര്‍. കൃത്രിമം നടക്കുന്നുവെന്ന പരാതികള്‍ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങള്‍ ലോട്ടറി വകുപ്പ് ക്രമീകരിച്ചത്.
ടിക്കറ്റെടുക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം എന്ന നിലയില്‍ ആകെ നാല് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേല്‍വിലാസവും രേഖപ്പെടുത്തണം. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളില്‍ അതേ നമ്പര്‍ഡടിക്കറ്റുകള്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.1 മുതല്‍ 4 വരെ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍, സമാശ്വാസ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ എന്നിവയുടെ സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏന്റിന് സമ്മാനമായി നല്‍കും.
5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ട്രേറ്റിലോ ബാങ്കുകളിലോ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം . 5000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ട്രേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത് . നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...