Kerala Local Body Election Results 2020: മുൻസിപ്പാലിറ്റിയിൽ ഇഞ്ചാടിഞ്ച് പോരാട്ടം

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ 86 ന​ഗരസഭയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ലീ​ഡ് മാറി മറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2020, 12:35 PM IST
  • സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ 86 ന​ഗരസഭയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം
  • ലീ​ഡ് മാറി മറയുന്നു
  • കഴിഞ്ഞ തവണ എൽഡിഎഫ് 44 സീറ്റ് പിടിച്ചെപ്പോൾ യുഡിഎഫ് 41 സീറ്റുമായി തൊട്ട് പിന്നിൽ തന്നെയുണ്ടായിരുന്നു
  • നില വീണ്ടും മെച്ചപ്പെടുത്തി എൻഡിഎ
Kerala Local Body Election Results 2020: മുൻസിപ്പാലിറ്റിയിൽ ഇഞ്ചാടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ആവർത്തിച്ച് LDF. കോർപറേഷനുകളിലും പഞ്ചായത്തുകളിലും തുടങ്ങിയ എല്ലാ മേഖലയിലും എൽഡിഎഫ് മുന്നേറ്റം.  തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആകെ ആശ്വസിക്കാൻ സാധിക്കുന്നത് നഗരസഭകളിലെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്

അവസാനമായ നില നോക്കുമ്പോൾ യുഡിഎഫ്- 41  എൽഡിഎഫ്- 39 എൻഡിഎ- 2 മറ്റുള്ളുവർ-0

തിരുവനന്തപുരത്ത് എല്ലാ മേഖലയിലും എൽഡിഎഫ് ആധിപത്യമാണ്. നാലിൽ മുൻസിപ്പാലിറ്റിയിൽ മൂന്നിലും എൽഡിഎഫാണ് മുന്നിൽ. ​കൊല്ലം ജില്ലയിലെ നഗരസഭകളിൽ എൽഡിഎഫിന്റെ സമ്പൂർണ ആധിപത്യമാണ് കാണാന സാധിക്കുന്നത്. 

എന്നാൽ തെരഞ്ഞെടുപ്പിൽ (Local Body Election) പത്തനംതിട്ട യുഡിഎഫിനൊപ്പം ചേ‌ർന്നപ്പോൾ നാലിൽ മൂന്ന് നഗരസഭകളും യുഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്. പന്തളം മുനിസിപ്പിലാറ്റിയിൽ യുഡിഎഫിന് അടിതെറ്റി. ഇത്തവണ ബിജെപിക്കൊപ്പമാണ് (BJP) പന്തളം ചേരുന്നത്. ആലപ്പുഴ ജില്ലയിലും എൽഡിഎഫിനാണ് മുന്നേറ്റം. ആറ് ന​ഗരസഭകളിൽ നാലും എൽഡിഎഫിനൊപ്പം തന്നെയാണ്. യുഡിഎഫിന് രണ്ട് മുനിസിപ്പാലിറ്റിയിൽ മാത്രമാണ് ലീ​ഡ്. ആലപ്പുഴ ന​ഗരസഭയിൽ യുഡിഎഫ് തകർന്നടിഞ്ഞു. 2015ൽ 25 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഇതുവരെ 9 സീറ്റുകളിൽ മുന്നേറാൻ സാധിച്ചിട്ടുള്ളു. 

Also Read: Kerala Local Body Election Results 2020: ചരിത്ര മിനിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP

ജോസ് കെ മാണിയുടെ (Jose K Mani) എൽഡിഎഫിലേക്കുള്ള വരവിൽ കോട്ടയം ഇടതിലേക്ക് ചാഞ്ഞു. ആറ് നഗരസഭകളുള്ള കോട്ടയത്ത് മൂന്നിലും എൽഡിഎഫിന്റെ മുന്നേറ്റമാണ്. ഒരിടത്ത് മാത്രമാണ് യുഡിഎഫിന്റെ മുന്നേറുന്നത്. പാലായിൽ ജോസ് കെ മാണിയുടെ തേരോട്ടമാണ് കാണുന്നത്. ഇടുക്കിയിലാകട്ടെ യുഡിഎഫിന് (UDF) കൈയ്യിലുണ്ടായിരുന്ന ഒരു ന​ഗരസഭയും കൈവിട്ട് പോകുന്ന സ്ഥിതിയിലാണ്. പി.ജെ.ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ ആര് ഭരിക്കണമെന്ന് സ്വതന്ത്രർ തീരുമാനിക്കും. ഏഴ് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാ​ഗം അഞ്ചിലും തോറ്റു. 

എറണാകുളത്തെ 13 ന​ഗരസഭയിൽ (Municipality) കഴിഞ്ഞ പ്രാവ്യശത്തെ പോലെ ഏഴിടത്തും യുഡിഎഫ് മുന്നേറി നിൽക്കുകയാണ്. 2015ന് വെച്ച് നോൽക്കുമ്പോൾ തൃശൂരിൽ ന​ഗരസഭകളിൽ യുഡിഎഫിന്റെ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 3 മുനിസിപ്പാലിറ്റിയാണ് തൃശൂരിൽ യുഡിഎഫ് മുന്നിൽ നിൽക്കുന്നത്. പാലക്കാടും യുഡിഎഫിന് മുന്നേറ്റം തന്നെയാണ്. എൻഡിഎ തങ്ങളുടെ നിലമെച്ചപ്പെടുത്തുകയും ചെയ്തു. പാലക്കാട് ന​ഗരസഭയ്ക്ക് പുറമെ ഷൊർണ്ണൂരിലും ബിജെപി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. 

Also Read: Kerala Local Body Election Results 2020: കൊച്ചിയിൽ മേയർ സ്ഥാനാർത്ഥി തോറ്റു; LDF ന് വിജയം

വടക്കൻ ജില്ലകളിലേക്ക് വരുമ്പോൾ വെൽഫയർ പാർട്ടി ബന്ധവുമെല്ലാം ചർച്ച വിഷയമായപ്പോൾ എൽഡിഎഫിന് (LDF) ഉണ്ടായിരുന്ന ഒരു ന​ഗരസഭയും നഷ്ടമായി. 2015ലെ പോലെ ഒമ്പത് നഗരസഭകളിൽ മുസ്ലീം ലീ​ഗിന്റെ നേതൃത്വത്തിൽ യുഡിഫ് മലപ്പുറം പിടിച്ചടക്കി.  കോഴിക്കോട് ​ഗ്രാമങ്ങൾ യുഡിഎഫിനെ കൈവിട്ടപ്പോൾ, ന​ഗരസഭകൾ എൽഡിഎഫിനാണ് തഴഞ്ഞത്. 2015ൽ എൽഡിഎഫ് നേടിയ രണ്ട് ന​ഗരസഭകളെ യുഡിഎഫ് സ്വന്തമാക്കുന്നു.

എന്നാൽ വയനാട്ടിൽ മറിച്ചാണ് സംഭവിച്ചത്. യുഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന ഒരുയൊരു നഗരസഭയായിരുന്ന എൽഡിഎഫിനൊപ്പം തിരി‍ഞ്ഞു. കണ്ണൂർ നഗരസഭകളിൽ എൽഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. കാസ‌ർകോട് ജില്ലയിലും മുനിസിപ്പാലിറ്റികളിൽ എൽഡിഎഫിന് തന്നെയാണ് മുൻതൂക്കം.

Trending News