കൊച്ചി: പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ (Flags) മാറ്റാൻ അതാത് ജില്ലാ കലക്ടർമാർക്ക് (District Collectors) നിർദേശം നൽകി ഹൈക്കോടതി (High Court). ഇതിനായി ഭൂസംരക്ഷണ നിയമപ്രകാരം നടപടി എടുക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികളാണ് കൊടിമരങ്ങൾ നീക്കാനായി എടുത്തതെന്ന് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
അനധികൃത കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമവിരുദ്ധമാണെങ്കിൽ പിന്നെ എന്തുകൊണ്ട് അവ നീക്കം ചെയ്യുന്നതിനായി നിയമപരമായ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
Also Read: Periya Double Murder Case : പെരിയ കേസിൽ മുൻ സിപിഎം എംഎൽഎ കെവി കുഞ്ഞിരാമൻ പ്രതി
എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം പാതയോരങ്ങളിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ആലോചന നടക്കുകയാണെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. അതേസമയം മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയിൽ അറിയിച്ചു. നിയമം തെറ്റിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു.
Also Read: Bus Charge Hike : ബസ് ചാർജ് വർധന : വിദ്യാർഥി സംഘടകളുമായി ഇന്ന് ചർച്ച നടത്തും
കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് നയം രൂപീകരിക്കാൻ സർക്കാർ (Government) കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി (High Court) അതിന് അനുമതി നൽകിയില്ല. മൂന്നു മാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടത്. ജില്ല കലക്ടർമാർ എന്തുകൊണ്ട് അനധികൃത കൊടിമരങ്ങൾക്കെതിരെ നടപടി എടുത്തില്ലെന്ന് ആരാഞ്ഞ കോടതി കൊടിമരങ്ങള്‍ മാറ്റാൻ കലക്ടർമാർക്ക് നിർദേശം നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...