ചാരിറ്റി പണപ്പിരിവ് സർക്കാർ നിരീക്ഷിക്കണമെന്ന് Kerala High Court

അർഹതപ്പെട്ടവരിലാണ് പണം എത്തിച്ചേരുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 9, 2021, 01:22 PM IST
  • സത്യസന്ധമായ ഉറവിടത്തിൽ നിന്നാണ് പണം വരുന്നതെന്ന് ഉറപ്പാക്കണം
  • ആർക്കും എങ്ങനെയും പണം പിരിക്കാം എന്ന സാഹചര്യം വരരുത്
  • ഇക്കാര്യത്തിൽ പൊലീസ് ഇടപെടൽ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു
  • പണം നൽകുന്നവർ പറ്റിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല
ചാരിറ്റി പണപ്പിരിവ് സർക്കാർ നിരീക്ഷിക്കണമെന്ന് Kerala High Court

കൊച്ചി: ചികിത്സാ ആവശ്യങ്ങൾക്ക് ക്രൗഡ് ഫണ്ടിങ് (Crowd Funding) നടത്തുമ്പോൾ സർക്കാരിന്റെ നിരീക്ഷണം ഉണ്ടാകണമെന്ന് ഹൈക്കോടതി. ആർക്കും പണം പിരിക്കാമെന്ന സാഹചര്യം ഉണ്ടാകരുത്. അർഹതപ്പെട്ടവരിലാണ് പണം എത്തിച്ചേരുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി (High court) നിർദേശിച്ചു.

സത്യസന്ധമായ ഉറവിടത്തിൽ നിന്നാണ് പണം വരുന്നതെന്ന് ഉറപ്പാക്കണം. ആർക്കും എങ്ങനെയും പണം പിരിക്കാം എന്ന സാഹചര്യം വരരുത്. ഇക്കാര്യത്തിൽ പൊലീസ് (Police) ഇടപെടൽ വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറത്ത് അപൂർവ രോ​ഗം ബാധിച്ച് ചികിത്സയിലുള്ള കുട്ടിക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജി പരി​ഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ALSO READ: മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടൻ നടപടി വേണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി Kerala High Court

പണം നൽകുന്നവർ പറ്റിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം എത്തുമ്പോൾ അത് എവിടെ നിന്ന് വരുന്നുവെന്ന് പരിശോധിക്കണം. സമൂഹ മാധ്യമങ്ങളിൽ (Social Media) ജീവ കാരുണ്യ പ്രവർത്തനം നടത്തുന്നവർ അവരുടെ സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ആവശ്യത്തിലധികം പണം പിരിച്ച ശേഷം ബാക്കി പണം എന്തുചെയ്യണമെന്ന കാര്യത്തിൽ വാക്കുതർക്കം പോലും ഉണ്ടായിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News