Kerala High Court: പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹബന്ധത്തെ കാണുന്നു, ഹൈക്കോടതി

ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നു, ജീവിത പങ്കാളി അനാവശ്യമാണ് എന്ന ചിന്ത പുതുതലമുറയില്‍ വര്‍ദ്ധിക്കുന്നതായി കേരള ഹൈക്കോടതി. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 02:45 PM IST
  • പുതുതലമുറയിൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ കൂടുകയാണ്. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു
Kerala High Court: പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹബന്ധത്തെ കാണുന്നു, ഹൈക്കോടതി

Kochi: ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നു, ജീവിത പങ്കാളി അനാവശ്യമാണ് എന്ന ചിന്ത പുതുതലമുറയില്‍ വര്‍ദ്ധിക്കുന്നതായി കേരള ഹൈക്കോടതി. 

പുതുതലമുറയിൽ ലിവിംഗ്  ടുഗതർ പ്രവണത വര്‍ദ്ധിക്കുന്നു, ജീവിതാസ്വാദനത്തിന് തടസമായി ഇക്കൂട്ടര്‍ വിവാഹ ബന്ധത്തെ കാണുന്നു, ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്.  ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് പരാമർശങ്ങൾ.

Also Read:  One Person One Post: ഉത്തര്‍ പ്രദേശ്‌ മന്ത്രിസഭയില്‍ 5 മന്ത്രിമാര്‍കൂടി ഉടന്‍ രാജി വയ്ക്കും..!!

"പുതുതലമുറയിൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ കൂടുകയാണ്.  ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു, ബാധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറ കാണുന്നു, വിവാഹമോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്ക്ക് നല്ലതല്ല, മൂന്ന് പെൺകുട്ടികളുടെ അച്ഛനായ ആലപ്പുഴ സ്വദേശി നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് വിവാഹ ബന്ധങ്ങളിലെ തകർച്ചയിൽ ഹൈക്കോടതി ആശങ്ക പങ്കുവെച്ചത്.

വിവാഹ ബന്ധങ്ങൾക്ക് വലിയ വില നൽകിയിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ സ്വാർത്ഥതയും വിവാഹേതര ബന്ധങ്ങൾക്കും വേണ്ടി കുട്ടികളുടെ മാനസികാവസ്ഥ പോലും നോക്കാതെ വിവാഹ ബന്ധങ്ങൾ അവസാനിപ്പിക്കുന്നത് ഇപ്പോള്‍ കൂടി വരികയാണ്, ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുത്തുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി, എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോള്‍ വർധിച്ചുവരുന്നതായും കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട് മൂന്ന് പെണ്‍കുട്ടികളുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് കോടതിയുടെ ഈ നിരീക്ഷണം. 

2009 ലാണ് ഹര്‍ജിക്കാരനായ ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനി തന്നെയായ യുവതിയെ  വിവാഹം കഴിക്കുന്നത്. ഇരുവരും സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക്  മൂന്ന് പെൺകുട്ടികളുമുണ്ട്. ആദ്യ വർഷങ്ങൾ വിവാഹ ബന്ധം സുഖമായിരുന്നുവെന്നും എന്നാൽ,  പിന്നീട് പൊട്ടിത്തെറികള്‍ ആരംഭിച്ചതായും യുവാവ്‌  കോടതിയില്‍ പറഞ്ഞു.

പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ തന്നെ മർദിച്ചിരുന്നുവെന്നും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും യുവതി തന്‍റെ കടമകള്‍ നിർവഹിക്കുന്നില്ലെന്നും യുവാവ് വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ, യുവാവ് വാങ്ങിയ വസ്തുവകകൾ തന്‍റെ പേരിലേക്ക് മാറ്റിയെഴുതാൻ യുവതി സമ്മർദം ചെലുത്തിയതായും യുവാവ് ആരോപിച്ചു.

എന്നാൽ, വിവാഹമോചനത്തെ എതിർത്ത ഭാര്യ, ഭർത്താവ് തന്നിൽ നിന്നും കുട്ടികളിൽ നിന്നും അകലം പാലിക്കുകയാണെന്നും താനൊരിക്കലും ഭർത്താവിനെ മർദിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ഭർത്താവിന് സാമ്പത്തിക അച്ചടക്കമില്ലെന്നും താൻ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി വ്യക്തമാക്കി. തനിക്ക് ഭർത്താവിനേയും തന്‍റെ കുട്ടികൾക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയിൽ അഭ്യർത്ഥിച്ചു. അതേസമയം, യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്‍റെ അമ്മ തന്നെ കോടതിയിൽ മൊഴി നൽകിയിരുന്നു. ഭർതൃമാതാവ്  യുവതിയ്ക്ക് അനുകൂലമായി മൊഴി നൽകിയത് കേസില്‍ നിര്‍ണ്ണായകമായി. 

ഭാര്യ മർദിക്കുന്നതായി വാദി ഭാഗത്തിന് തെളിയിക്കാൻ കഴിയാതിരുന്നതിനാല്‍ ആലപ്പുഴ കുടുംബ കോടതി യുവാവിന്‍റെ  ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഭാര്യയില്‍ നിന്നുള്ള ക്രൂര പീഡനം സഹിക്കാനാവുന്നില്ലെന്നാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയ കാരണം....!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News