No Appeal On Mukesh's Anticipatory Bail: മുകേഷിൻ്റെ മുൻകൂർ ജാമ്യം: ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

M Mukesh MLA: മുകേഷിന് എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം.

Written by - Zee Malayalam News Desk | Last Updated : Sep 9, 2024, 12:05 PM IST
  • ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല
  • സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു
No Appeal On Mukesh's Anticipatory Bail: മുകേഷിൻ്റെ മുൻകൂർ ജാമ്യം: ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല. സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Also Read: ബാബുരാജിനെതിരായ പീഡന പരാതി: അന്വേഷണത്തിന് പ്രത്യേക സംഘം

മാത്രമല്ല അപ്പീല്‍ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന് കത്ത് നല്‍കുകയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കത്തില്‍ നടപടിയുണ്ടാകില്ല. പ്രത്യേക അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം.പ്രത്യേക അന്വേഷണംസംഘം നല്‍കിയ കത്ത് മടക്കാനാണ് പ്രോസിക്യൂഷന് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നാണ് റിപ്പോർട്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കേരളം വിടരുത് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് സെഷന്‍സ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്. സാധാരണ ഗതിയില്‍ സെഷന്‍സ് കോടതി ഇത്തരത്തില്‍ ജാമ്യം നല്‍കിയാലും ഹൈക്കോടതിയെ സമീപിക്കുകയെന്നതാണ് കീഴ്‌വഴക്കം.

Also Read: ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഇവർ സമ്പത്തിൽ ആറാടും, ആസ്തി ഇരട്ടിക്കും!

മുകേഷിന് എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്‍റെ വാദം. 15 വർ‍ഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറുകയുമുണ്ടായി. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് പ്രതികരിച്ചു. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുകേഷ് പറഞ്ഞിരുന്നു.

Also Read: ഇടവത്തിൽ വ്യാഴം വക്രഗതിയിലേക്ക്; ഇവർക്കിനി സമ്പത്തിന്റെ പെരുമഴ!

നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയിൽ മരട് പോലീസാണ് പേരിൽ മുകേഷിന്റെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആഗസ്റ്റ് 26 നാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.  പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News