കേരളം COVID കണക്കുകൾ മറച്ച് വെക്കുന്നു : കേന്ദ്ര മന്ത്രി V Muraleedharan

കേരളത്തിലെ കോവിഡ്  മരണ നിരക്കുകളിൽ 40 ശതമാനത്തോളം കണക്കുകൾ പൂർണമല്ല. മരണ നിരക്ക് സംസ്ഥാന സർക്കാർ ബോധപൂർവം മറച്ച് വെക്കുകയാണെന്ന് കേന്ദ്ര മന്ത്രി

Written by - Zee Malayalam News Desk | Last Updated : Jan 14, 2021, 05:55 PM IST
  • കേരളത്തിലെ കോവിഡ് മരണ നിരക്കുകളിൽ 40 ശതമാനത്തോളം കണക്കുകൾ പൂർണമല്ല
  • മരണ നിരക്ക് സംസ്ഥാന സർക്കാർ ബോധപൂർവം മറച്ച് വെക്കുകയാണെന്ന് കേന്ദ്ര മന്ത്രി
  • രാജ്യത്തെ ദിനംപ്രതിയുള്ള രാ​ഗബാധിതരിൽ 40% രോ​ഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്താണ്
  • കോവിഡ് പരിശോധനയിലും കേരളം വളരെ പിന്നിലാണ്
കേരളം COVID കണക്കുകൾ മറച്ച് വെക്കുന്നു : കേന്ദ്ര മന്ത്രി V Muraleedharan

തിരുവനന്തപുരം: സംസ്ഥാനത്തെ COVID കണക്കുകളിൽ അവ്യക്തതയാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ കോവിഡ്  മരണ നിരക്കുകളിൽ 40 ശതമാനത്തോളം കണക്കുകൾ പൂർണമല്ലെന്നാണ് മന്ത്രി ആരോപിച്ചത്. മരണ നിരക്ക് സംസ്ഥാന സർക്കാർ ബോധപൂർവം മറച്ച് വെക്കുകയാണെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ICMR ന്റെയും ലോക ആരോ​ഗ്യ സംഘടനയുടെ നിർദേശ പ്രകാരം ക്യാൻസറോ മറ്റ് രോ​ഗമുള്ളവർ കോവിഡ് ബാധിച്ച് മരിക്കുകയാണെങ്കിൽ അത് കോവിഡ് മരണമായി കണക്കാക്കുമെന്നാണ്. എന്നാൽ സംസ്ഥാന സർക്കാർ കുറഞ്ഞ മരണ നിരക്ക കാണിക്കാൻ ഇത് കണക്കാക്കുന്നില്ലെന്ന് മന്ത്രി ആരോപിച്ചു. ഇങ്ങനെ 40 ശതമാനത്തോളം മരണങ്ങളുടെ കണക്കുകളാണ് കേരളം മറച്ച് വെച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ALSO READ: കേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

രാജ്യത്തെ ദിനംപ്രതിയുള്ള രാ​ഗബാധിതരിൽ 40% രോ​ഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്താണെന്ന് മുരളീധരൻ അറിയിച്ചു. എന്നാൽ COVID അതിരൂക്ഷമാകുമ്പോഴാണ് സർക്കാർ പല മേഖലകളിലും നിയന്ത്രണം ഒഴിവാക്കുകയാണ്. ഇത് വീണ്ടും കൂടുതൽ അപകടത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഭൂരിപക്ഷം ജില്ലകളിലും പ്രതിദിന ശരാശരയിൽ 500 ഓളം കേസുകളാണ് റിപ്പേർട്ട് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കോവിഡ് പരിശോധനയിലും കേരളം വളരെ പിന്നിലാണ്. മറ്റ് സംസ്ഥാനങ്ങളെ വെച്ച് കോവിഡ് പരിശോധന നിരക്കിൽ കേരളം 20-ാം സ്ഥാനത്തിന് താഴെയാണ് എപ്പോഴുമുണ്ടാകാറുള്ളത്. 40 ശതമാനത്തോളം തെറ്റായ ഫലം കാണിക്കുന്ന ആന്റിജൻ പരിശോധനയാണ് (Antigen Test) സംസ്ഥാനം മുഖ വിലയ്ക്കെടുക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

ALSO READ: Covid update: കോവിഡ്‌ ബാധയില്‍ വന്‍ വര്‍ദ്ധനവ്‌, രോഗം സ്ഥിരീകരിച്ചത് 6,004 പേര്‍ക്ക്

കോവിഡിനെ ഇല്ലാതാക്കി എന്ന് PR Work നടത്തി വിജയം നേടിയവർ, ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പരാജയം ഏറ്റെടുക്കുമോ എന്ന് മുരളീധരൻ ചോദിച്ചു. കേന്ദ്രം സംഘം വന്ന വിലയിരുത്തി തൃപ്തിപ്പെട്ടു എന്ന് പറയുന്നത് സംസ്ഥാന സർക്കാർ മാത്രമാണ്. റിപ്പോർ‌ട്ട് വന്നതിന് ശേഷം എന്താണെന്ന് സത്യാവസ്ഥ അപ്പോൾ അറിയാമെന്ന് മന്ത്രി പറഞ്ഞു. 

സർക്കാരിന്റെ നിരുത്തരവാധിത്തം ചൂണ്ടി കാണിക്കേണ്ട് സംസ്ഥാനത്തെ പ്രതിപക്ഷം തീർത്തും നിഷ്ക്രിയരാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും പ്രതിപക്ഷവും ചേർന്ന് സംസ്ഥാനത്തെ വലിയ ദുരന്തത്തിലേക്ക് നയിക്കുകയാണെന്നും മുരളീധരൻ (V Muraleedharan) കുറ്റപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News