Thiruvananthapuram : കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ മുൻഗണനപ്പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ (V Muraleedharan). ഇന്ന് കോവിഡ് ബാധിച്ച മരിച്ച മാധ്യമ പ്രവർത്തകൻ മരണത്തിന് അനുശോചനം അറിയിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് ഏകദേശം 12 സംസ്ഥാനങ്ങളിൽ മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി പരിഗണിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡീഷ, ഉത്തരാഖണ്ഡ്, ബീഹാർ, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് മാധ്യമപ്രവർത്തകരെ സർക്കാരുകൾ മുന്നണിപ്പോരാളികളായി പരിഗണിച്ചിരിക്കുന്നത്.
ALSO READ : കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു
ശരിയായ വിവര കൈമാറ്റം കോവിഡ് പോരാട്ടത്തില്‍ പ്രധാനപ്പെട്ടതാണെന്നും അതിനാൽ മാധ്യമപ്രവര്‍ത്തനവും ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവന്‍ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകർ. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂ ഇക്കാര്യത്തില്‍ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുയെന്ന് വി.മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ : സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ സംഭവത്തിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്
അതോടൊപ്പം ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും (കേരള) ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും (കേരള) മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിന് ആവശ്യപ്പെടുകയും ചെയ്തു. മാധ്യമ പ്രവർത്തകർ യുദ്ധസമാന കോവിഡ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്നും. ഇനിയും വിപിൻ ചന്ദിന്റെ പോലെ ഒരു ജീവൻ നഷ്ടപ്പെടാൻ ഇടയാക്കരുതെന്നും ഐഎൻഎസ് സർക്കാരിനോടുള്ള അഭ്യർഥനയിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.