Kerala Assembly Election 2021 : പാലക്കാട്ടെ പ്രശ്നം തീർത്തു ഉമ്മൻചാണ്ടി ഇനി ഇരിക്കൂറിലേക്ക്, സജീവ് ജോസഫ് പ്രശ്നം അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നാളെ കണ്ണൂരിലെ എ ​ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും

പ്രശ്നത്തിന് യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇത് മണ്ഡലം നഷ്ടമാകും വിതം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ മുൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയ പ്രശ്നം ഒതുക്കി തീർക്കാനൊരുങ്ങുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 07:41 AM IST
  • ഉമ്മൻ ചാണ്ടി നാളെ കണ്ണൂരിലെത്ത എ ​ഗ്രൂപ്പ് നേതാക്കളെ കാണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
  • ഇരിക്കൂറിലെ കോൺ​ഗ്രസിന്റെ സ്ഥാനാർഥി സജീവ് ജോസഫിന് പകരം സോണി സെബാസ്യറ്റനെ വേണമെന്നാണ് എ ​ഗ്രൂപ്പിന്റെ ആവശ്യം
  • നേരത്തെ ഇരിക്കൂ‌ർ സീറ്റിന് പകരം ഡിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന മുതിർന്ന നേതാക്കളുടെ സമവായ നിർദേശം എ ​ഗ്രൂപ്പ് വേണ്ട എന്ന വെക്കുകയായിരുന്നു.
  • സജീവ് ജോസഫിന് മണ്ഡലത്തെ പറ്റി ഒന്നും അറിയില്ലെയെന്നാണ് എ​ ​ഗ്രൂപ്പ് നേതാക്കൾ
Kerala Assembly Election 2021 : പാലക്കാട്ടെ പ്രശ്നം തീർത്തു ഉമ്മൻചാണ്ടി ഇനി ഇരിക്കൂറിലേക്ക്, സജീവ് ജോസഫ് പ്രശ്നം അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നാളെ കണ്ണൂരിലെ എ ​ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും

Kannur : Irikoor Sajeev Joseph നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രശ്നം ​ഗുരുതരമാകാൻ തുടങ്ങിയത്. സ്ഥാനർഥി പ്രഖ്യാനം വരുന്നതിന് മുമ്പ്  തന്നെ ചെറിയ രീതിയിൽ തന്നെ ഇരിക്കൂർ ചർച്ചയായി തുടങ്ങിയതാണ്. ഹൈക്കമാൻഡ് നിയോ​ഗിച്ച് സ്ഥാനർഥിയെ വേണ്ടെന്ന നിലപാടിലാണ് ഇരിക്കൂറിലെ എ​ ​ഗ്രൂപ്പ് നേതാക്കൾ. 

പ്രശ്നത്തിന് യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇത് മണ്ഡലം നഷ്ടമാകും വിതം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ മുൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയ പ്രശ്നം ഒതുക്കി തീർക്കാനൊരുങ്ങുകയാണ്. ഉമ്മൻ ചാണ്ടി നാളെ കണ്ണൂരിലെത്ത എ ​ഗ്രൂപ്പ് നേതാക്കളെ കാണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ALSO READ : Kerala Assembly Election 2021: ധർമ്മടത്ത് വോട്ടുണ്ടായിരുന്നെങ്കിൽ വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് ജോയ് മാത്യു

ഇരിക്കൂറിലെ കോൺ​ഗ്രസിന്റെ സ്ഥാനാർഥി സജീവ് ജോസഫിന് പകരം സോണി സെബാസ്യറ്റനെ വേണമെന്നാണ്  എ ​ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ സ്ഥാനാർഥിയെ മാറ്റാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നമില്ല ഇതെ തുടർന്നാണ് ഉമ്മൻ ചാണ്ടി നേരിട്ടെത്തുന്നത്.

നേരത്തെ ഇരിക്കൂ‌ർ സീറ്റിന് പകരം ‍ഡിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന മുതിർന്ന നേതാക്കളുടെ സമവായ നിർദേശം എ ​ഗ്രൂപ്പ് വേണ്ട എന്ന വെക്കുകയായിരുന്നു. ഇനി കെപിസിസിയുടെ മുമ്പിൽ ആകെയുള്ളത് അടുത്ത വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എ ​ഗ്രൂപ്പിന്റെ സ്ഥാനാർഥിയെ നിർത്താമെന്ന് ഉറപ്പ് മാത്രമാണ്.

ALSO READ : Kerala Assembly Election 2021: തുടർ ഭരണം കിട്ടിയാൽ കിട്ടുമോ 'എം'-ന് ഒരു മന്ത്രിയെ?

സജീവ് ജോസഫിന് മണ്ഡലത്തെ പറ്റി ഒന്നും അറിയില്ലെയെന്നാണ് എ​ ​ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. തനിക്ക് ഹൈക്കമാൻഡുമായി യാതൊരു പിടിപാടുമില്ലെന്നാണ് സോണി സെബാസ്റ്റിൻ സ്ഥാനർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നത്. എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിന്റെ ഇടപെടൽ കൊണ്ടാണ് സജീവ് ജോസഫിനെ ഇരിക്കൂറിൽ സ്ഥാനർഥിയായി നിർത്തിയിരിക്കുന്നതെന്ന് എ ​ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.

നിലവിൽ എ ​ഗ്രൂപ്പിന്റെ മുന്നിൽ രണ്ട് വഴികളാണുള്ളത്, ഒന്ന് കേന്ദ്ര നേതൃത്വത്തെ വിവിരം അറിയിക്കുക ശേഷം തെരഞ്ഞെടുപ്പിൽ സജീവിനൊപ്പം പ്രവർത്തിക്കുക. രണ്ടമതായി ഒരു വിമത സ്ഥാനർഥിയെ നിർത്തി സംസ്ഥാന നേതൃത്വത്തിനെതിരെ മത്സരിക്കുക.

ALSO READ : Kerala Assembly Election 2021 : NDA വിട്ട് പി സി തോമസിന്റെ കേരള കോൺ​ഗ്രസ്, ഇന്ന് പി ജെ ജോസഫിന്റെ കേരള കോൺ​ഗ്രസിൽ ചേർന്ന് യുഡിഎഫിന്റെ ഭാ​ഗമാകും

ഈ സാഹചര്യത്തിൽ കണ്ണൂരിൽ ഇരിക്കൂർ ചർച്ചയ്ക്കെത്തുന്ന ഉമ്മൻ ചാണ്ടി ശ്രദ്ധേയമാകുന്നത്. ഇന്നലെ പാലക്കാട് കഴിഞ്ഞ രണ്ടാഴ്ചയായി വിമത ശബ്ദം ഉയർത്തി കൊണ്ടിരുന്ന എ വി ​ഗോപിനാഥനെ വെറും 15 മിനിറ്റിന്റെ ചർച്ചകൾക്കൊടുവിലാണ് പ്രശ്ന പരിഹാരമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News