Kerala DHSE VHSE Plus Two Result 2021 : ഹയർ സക്കൻഡറി വിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു, 87.94 വിജയശതമാനം

Kerala DHSE VHSE Plus Two Result 2021 വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 04:00 PM IST
  • ഹയർസക്കൻഡറി വൊക്കേഷണൽ സക്കൻഡറി പരീക്ഷാഫലം (Kerala DHSE VHSE Plus Two Result 2021) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.
  • 87.94 ആണ് വിജയശതമാനം.
  • കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയശതമാനം.
  • ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്.
Kerala DHSE VHSE Plus Two Result 2021 : ഹയർ സക്കൻഡറി വിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു, 87.94 വിജയശതമാനം

Thiruvananthapuram : ഹയർസക്കൻഡറി വൊക്കേഷണൽ സക്കൻഡറി പരീക്ഷാഫലം (Kerala DHSE VHSE Plus Two Result 2021) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 85.13 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.

 3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയം നേടിയ ജില്ല എറണാകുളം.ഏറ്റവും കുറവ് പത്തനംതിട്ട. 

സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958. വിജയശതമാനം 90.52. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338 ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 63,814        വിജയശതമാനം 80.43. കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930. വിജയശതമാനം 89.13
 
ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011. വിജയശതമാനം 84.39. ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 75. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ വിജയശതമാനം 89.33

നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 

അസാധരണമായ ഒരു അധ്യേന വർഷമാണ് ഇത്തവണ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾ നേരിട്ടത്. മുഴുവൻ അധ്യേന വർഷം ഓൺലൈനിലൂടെയാണ് ഈ നാലരലക്ഷത്തോളം വിദ്യാർഥികൾ പൂർത്തീകരിച്ചത്. അതിനിടയിൽ ബോർഡ് പരീക്ഷ തിരഞ്ഞെടുപ്പ മൂലം മാറ്റിവെച്ചത് വിദ്യാർഥികൾക്ക് കൂടുതൽ സമ്മർദ്ദത്തിന് അവസരം ഒരുക്കി.

ശേഷം കോവിഡ് രണ്ടാം വ്യാപനത്തിനിടയിൽ അതീവ സങ്കീർണമായ അവസ്ഥയിലൂടെയായിരുന്നു വിദ്യാർഥികൾ പരീക്ഷകൾ തയ്യറായത്. എഴുത്ത് പരീക്ഷയും മൂല്യനിർണയം ആരംഭിച്ചിട്ടും വിദ്യാർഥികളുടെ പ്രക്ടിക്കൽ  പരീക്ഷ സംബന്ധിച്ച് ആശയ കുഴിപ്പം ഉടലെടുക്കുകയും ചെയ്തു. അവിടെയും വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി പ്രക്ടിക്കൽ പരീക്ഷ അതിത്രീവ്ര കോവിഡ് വ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് സംഘിടിപ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിക്ക് 85.1 ശതമാനവും വിഎച്ച്എസ്ഇക്ക് 81.8 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഈ വർഷത്തെ SSLC പരീക്ഷ പോലെ വിജയ ശതമാനം വർധിക്കാനാണ് സാധ്യത. എസ്എസ്എൽസിക്ക് 99.47 ശതമാനം വിജയമായിരുന്നു രേഖപ്പെടുത്തിയത്.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭിക്കുന്നതാണ്. 

www.keralaresults.nic.in 

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News