Kerala DHSE Plus Two Result 2023: SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതോടെ പ്ലസ് ടു പരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. അവരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഫലപ്രഖ്യാപന തിയതി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അറിയിപ്പ് പ്രകാരം ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് പുറത്തുവരും. അതായത്, 2023 മെയ് 25 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പരീക്ഷാഫലം പ്രഖ്യാപിക്കും.
Also Read: Kerala DHSE Result 2023 : പ്ലസ് ടു ഫലം എന്ന് എപ്പോൾ? ഫലപ്രഖ്യാപനത്തിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല തീയതി പ്രഖ്യാപിച്ചതോടെ പ്ലസ് ടു ഫലം അറിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർഥികൾ. 12ാം ക്ലാസ് ഫലം അറിയാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്.
Also Read: Exchange Rs 2000: രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്നു മുതല്‍ മാറ്റിയെടുക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഫല പ്രഖ്യാപനത്തിന്‍റെ തലേദിവസമാകും ഫലമറിയാനുള്ള വെബ്സൈറ്റുകൾ ഏതൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് സൂചന. എന്നാല്‍, dhsekerala.gov.in എന്ന വെബ്സൈറ്റിൽ ഫലമറിയാനുള്ള സൗകര്യമുണ്ടായിരിക്കും. ഫല പ്രഖ്യാപനത്തിന് ശേഷം പിആർഡി ആപ്പിലൂടെയും മറ്റ് വെബ്സൈറ്റുകളിലൂടെയും ഫലം അറിയാൻ കഴിയും.
കേരള ഡിഎച്ച്എസ്ഇ പ്ലസ് 2 പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് keralaresults.nic.in എന്ന വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം.
Kerala DHSE Plus Two Result 2023: കേരള ഡിഎച്ച്എസ്ഇ പ്ലസ് ടു ഫലം എങ്ങനെ പരിശോധിക്കാം?
ഫലങ്ങൾ പരിശോധിക്കുന്നതിന്, അപേക്ഷകർക്ക് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം.
keralaresults.nic.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ കേരള ഡിഎച്ച്എസ്ഇ പ്ലസ് ടു ഫലം 2023 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.
നിങ്ങളുടെ ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഫലം പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.
കൂടുതൽ അനുബന്ധ വിശദാംശങ്ങൾക്ക് അപേക്ഷകർക്ക് കേരള ഡിഎച്ച്എസ്ഇയുടെ ഔദ്യോഗിക സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഈ വർഷത്തെ പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് 2023 മാർച്ച് 30 ന് അവസാനിച്ചു. രാവിലെ 9.30 മുതൽ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയ്ക്ക് 9 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്വയം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 60,000 വിഎച്ച്എസ്ഇ വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...