DGP യുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍ നടക്കും

Kerala Police പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍ നടക്കും.  

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 10:03 PM IST
  • ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് പരിഗണിക്കുന്നത്.
  • പരാതികള്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം.
  • കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ സെപ്റ്റംബര്‍ 16 ന് പരിഗണിക്കും
  • പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പതാണ്.
DGP യുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍ നടക്കും

Thiruvananthapuram : DGP അനിൽ കാന്തിന്റെ (Anil Kanth) നേതൃത്വത്തിലുള്ള ഓൺലൈൻ അദാലത്തിന്റെ തിയതി പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ (Kerala Police) പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍ നടക്കും.

ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളിലെ പരാതികള്‍ സെപ്റ്റംബര്‍ 16 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പതാണ്.

ALSO READ : മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണ ചെയ്ത Civil Police ഓഫീസറെ സ്ഥലം മാറ്റി

കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പരാതികള്‍ സെപ്റ്റംബര്‍ 23 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13 ആണ്.

ALSO READ : Online Fraudulent : ഓൺലൈൻ തട്ടിപ്പ് പരാതിപ്പെടാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകേണ്ട, ഈ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതി

പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

ALSO READ : Murder: തിരുവനന്തപുരം കഴക്കൂട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിലിട്ട് വെട്ടിക്കൊന്നു

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News