വീണ്ടും 6,000 കടന്ന് COVID, ആശങ്ക വർധിപ്പിക്കുന്നു സംസ്ഥാനത്തെ COVID കണക്കുകൾ

ഇന്ന് 6268 പേർക്ക് കോവിഡ്. 63887പേരുടെ സ്രവം പരിശോധിച്ചപ്പോൾ സംസ്ഥാനത്ത് 10% അടുത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി

Written by - Zee Malayalam News Desk | Last Updated : Dec 30, 2020, 06:54 PM IST
  • ഇന്ന് 6268 പേർക്ക് കോവിഡ്
  • 63887പേരുടെ സ്രവം പരിശോധിച്ചപ്പോൾ സംസ്ഥാനത്ത് 10% അടുത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി
  • സംസ്ഥാനത്ത് ഇന്ന് 28 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
വീണ്ടും 6,000 കടന്ന് COVID, ആശങ്ക വർധിപ്പിക്കുന്നു സംസ്ഥാനത്തെ COVID കണക്കുകൾ

തിരുവനന്തപുരം: കോവിഡ് കണക്കുകളിൽ കേരളത്തിൽ ആശങ്ക. സംസ്ഥാനത്ത് ഇന്ന് 6268 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 9.81% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 28 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 50തിൽ അധികം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. എറണാകുളത്ത് ആയിരത്തിലധികം രോ​ഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

ALSO READ: സന്നിധാനത്ത് മൂന്ന് പേർക്ക് കോവിഡ്: ശബരിമല മേല്‍ശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ചു

യുകെയിൽ നിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചുണ്ട്. കുടുതൽ പരിശോധനക്കായി ഇവരുടെ സ്രവങ്ങൾ പൂണം എൻഐവിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 20 പേർക്കാണ് യുകെ ജനതക മാറ്റം സംഭിവിച്ച കൊറാണ വൈറസ് (UK Corona Virus Mutant Strain) ബാധിതരെ കണ്ടെത്തിയിരിക്കുന്നത്.

54 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂർ ജില്ലകളിൽ പത്തിൽ അധികം ആരോ​ഗ്യ പ്രവർത്തകർക്ക് ​രോ​ഗ ബാധ. ആശങ്ക സൃഷ്ടിക്കുന്നത് ഉറവിടം വ്യക്തമല്ലാത്ത 460പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 102 പേർക്കാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. 5652 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂര്‍ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂര്‍ 195, ഇടുക്കി 190, കാസര്‍ഗോഡ് 67. ഇന്ന് 28 മരണങ്ങളും കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3042 ആയി.

ALSO READ: UK Coronavirus Variant: ആശങ്കയില്‍ US, ജനിതകമാറ്റം വന്ന കൊറോണ വൈറസ് അമേരിക്കയിലും

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1426 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ UK Corona Virus Mutant Strain: യുകെയിലേക്കുള്ള യാത്ര വിലക്ക് നീട്ടി

പുതിയ നാല് ഹോട്ട്സ്പോട്ടുകളും സംസ്ഥാത്ത് ഇന്ന് പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ പുതൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിട്ടുമുണ്ട്. ഇതോടെ നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News