തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സ്ഥിതിയിൽ വ്യാപനം വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാല് ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ കണക്ക അനുസരിച്ചുള്ള നിയന്ത്രണത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന വിഭാഗമാണ് സി കാറ്റഗറി.
കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത്.
ALSO READ : Covid-19: കോവിഡ് വ്യാപനം അതിതീവ്രം, സ്കൂളുകളുടെ പ്രവർത്തനം തീരുമാനിക്കാൻ ഉന്നതതലയോഗം
സി കാറ്റഗറിയിലുള്ള ജില്ലകളിൽ ജിം, നീന്തൽകുളം, തിയേറ്റർ അടയ്ക്കണം. മതപരമായ ആരാധകൾ ഓൺലൈൻ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ മാത്രം നേരിട്ട് ക്ലാസ് നടത്താം.
അതേസമയം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ്. ഉന്നതലയോഗം വിളിച്ചു. ഇന്ന് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, എസ്എസ്എൽസി, +1, +2 ഓഫ്ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍, അതിന്‍റെ പുരോഗതി, എന്നിവ ചര്‍ച്ചയാകും.
ALSO READ : Kerala Covid Update : സംസ്ഥാനത്ത് കോവിഡ് രോഗബാധയിൽ നേരിയ കുറവ്; 49,771 പേര്‍ക്ക് കൂടി രോഗബാധ
വൈറസ് വ്യാപനം അതി തീവ്രമെങ്കിലും ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്നാണ് പ്രതീക്ഷ. അതിനാല്‍ പരീക്ഷാ തിയതി തൽക്കാലം മാറ്റേണ്ടതില്ല എന്നായിരുന്നു കഴിഞ്ഞ കോവിഡ് അവലോകനസമിതി കൈക്കൊണ്ടിരുന്ന തീരുമാനം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.