Kerala Budget 2021:ബജറ്റ് പ്രസംഗം ആരംഭിച്ചു, 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

 കോവിഡ് പ്രധാനവെല്ലുവിളിയാണ്. കുപ്രചാരണങ്ങൾ സർക്കാരിനെ തളർത്തില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 09:19 AM IST
  • കോവിഡ് പ്രതിരോധങ്ങൾക്ക് കൂടുതൽ തുക
  • പുതിയ ഒാക്സിജൻ പ്ലാൻറ് കേരളത്തിനായി സ്ഥാപിക്കും
  • എല്ലാം പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഐസോലേഷൻ ബ്ലോക്കുകൾ
Kerala Budget 2021:ബജറ്റ് പ്രസംഗം ആരംഭിച്ചു, 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

തിരുവനന്തപുരം: രണ്ടാം  പിണറായി സർക്കാരിൻഫെ ആദ്യ ബജറ്റ് ആരംഭിച്ചു. ആരോഗ്യരംഗത്തിന് കൂടുതൽ പ്രധാന്യം നൽകിയുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിനെ പുകഴ്ത്തി ബജറ്റ് പ്രസംഗത്തിന് തുടക്കം.

തോമസ് ഐസക്കിൻറെ ബജറ്റ് സമഗ്രമായിരുന്നു. കോവിഡ് പ്രധാനവെല്ലുവിളിയാണ്. കുപ്രചാരണങ്ങൾ സർക്കാരിനെ തളർത്തില്ല. ഭരണത്തുടർച്ച കേവലം ഒരു വിജയമല്ല. ചരിത്ര വിജയം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു.

Also ReadWorld No Tobacco Day : പുകവലിക്കാരിൽ കോവിഡ് മരണം സംഭവിക്കുന്നതിൽ 50% അധിക സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

കേരളം ഒത്തൊരുമിച്ച് നിന്നു. ഒരു തരത്തിലുള്ള  വിഭജനങ്ങളും സർക്കാരിനെ ഏൽപ്പിച്ചില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാർ ആദ്യ പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയെന്നും ബാലഗോപാൽ.

20000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജാണ് ഇത്തവണ സംസ്ഥാനത്ത് നടപ്പാക്കുന്നത്. ആറിനങ്ങൾ അടങ്ങിയ സംവിധാനം നടപ്പാക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News