തിരുവനന്തപുരം: വരുമാനം വർധിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന കടബാധ്യതകൾ പരിഹരിക്കുന്നതിലും സർക്കാർ വെല്ലുവിളി നേരിടുന്ന സമയത്താണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. എങ്കിലും ഈ ബജറ്റിലും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ പദ്ധതികൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ല.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അക്രമം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നിർഭയ പദ്ധതി ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്കായി മൊത്തം 24 കോടി രൂപയാണ് നീക്കിവെച്ചതിട്ടുള്ളത്. അതിൽ 9 കോടി രൂപയാണ് നിർഭയ പദ്ധതിയ്ക്കായുള്ളതാണ്, ലിംഗ ബോധവത്കരണത്തിന് ഒരു കോടി രൂപയും സ്ത്രീശാക്തീകരണത്തിന് 14 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിശപ്പുരഹിത ബാല്യം എന്ന പദ്ധതിയും ഈ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയിൽ അങ്കണവാടി കുട്ടികൾക്ക് നൽകുന്ന മെനുവിൽ ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും. ഇതിനായി 61.5 കോടി രൂപവകയിരുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.