Kerala Assembly Election 2021: നാല് 'V'കള്‍ മുദ്രാവാക്യമാക്കി ഇ. ശ്രീധരന്‍ അങ്കത്തട്ടില്‍

  നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണ  വേദികളില്‍ സജീവമാണ് സ്ഥാനാര്‍ഥികള്‍...   

Written by - Zee Malayalam News Desk | Last Updated : Mar 19, 2021, 08:06 PM IST
  • BJPയുടെ പോരാളികളില്‍ ഏറ്റവും ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍.
  • തിരഞ്ഞെടുപ്പിന് മുന്‍പായി അദ്ദേഹം BJPയില്‍ ചേര്‍ന്നത്‌ തന്നെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
  • നാല് 'V'കളാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ശ്രീധരന്‍ ട്വിറ്ററില്‍ കുറിച്ചു. വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം ഇവയാണ് ആ നാല് "V"കള്‍ എന്നും ശ്രീധരന്‍ വിശദീകരിക്കുന്നു.
Kerala Assembly Election 2021: നാല്  'V'കള്‍ മുദ്രാവാക്യമാക്കി ഇ. ശ്രീധരന്‍ അങ്കത്തട്ടില്‍

പാലക്കാട്:  നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണ  വേദികളില്‍ സജീവമാണ് സ്ഥാനാര്‍ഥികള്‍...   

ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച്  LDF തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഭരണ മാറ്റമാണ് UDF ലക്ഷ്യമിടുന്നത്. എന്നാല്‍, മൂന്നാം  മുന്നണിയായി BJP ശക്തമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.  വിജയ സാധ്യത മാത്രം മുന്നില്‍ക്കണ്ട്  വിവിധ മേഖലകളില്‍  പ്രഗത്ഭരായ വ്യക്തികളെയാണ് BJP ഇക്കുറി  പോരാട്ട ത്തിനിറക്കിയിരിയ്ക്കുന്നത്  എന്നത്  ശ്രദ്ധേയമാണ്. 

BJPയുടെ  പോരാളികളില്‍ ഏറ്റവും ദേശീയ  ശ്രദ്ധ നേടിയ വ്യക്തിയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ (E Sreedharan) .  തിരഞ്ഞെടുപ്പിന് മുന്‍പായി അദ്ദേഹം BJPയില്‍ ചേര്‍ന്നത്‌ തന്നെ  ദേശീയ ശ്രദ്ധ നേടിയിരുന്നു. അതായത് എല്ലാ കണ്ണുകളും  ഇനി   ഇ. ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാട്ടെയ്ക്ക് എന്ന് സാരം...

വ്യാഴാഴ്ചയാണ് അദ്ദേഹം  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.  പത്രിക സമര്‍പ്പണ വേളയില്‍  ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ ആദരവ്  വിവാദത്തിന് വഴി തെളിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമാണ് ഇ. ശ്രീധരന്‍.  തന്‍റെ ആശയങ്ങള്‍  സോഷ്യല്‍ മീഡിയയിലൂടെയും അദ്ദേഹം   ജനങ്ങളുമായി പങ്കുവയ്ക്കുകയാണ്. 

നാല് 'V'കളാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ശ്രീധരന്‍ ട്വിറ്ററില്‍ കുറിച്ചു.  വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം ഇവയാണ് ആ നാല്  "V"കള്‍ എന്നും ശ്രീധരന്‍  വിശദീകരിക്കുന്നു.

 സംസ്ഥാനം  വികസനത്തില്‍ വളരെ പിന്നിലാണെന്നും  BJPയ്ക്ക് മാത്രമേ ഇതില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു. കേരളം മാറി മാറി ഭരിക്കുന്ന  എല്‍ഡിഎഫിനും  യുഡിഎഫിനും കേരളത്തിന്‍റെ പുരോഗതിയില്‍ താത്പര്യമില്ലെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ മറ്റ് ഭാഗങ്ങള്‍ മുന്നേറുമ്പോള്‍ കേരളീയര്‍ അഴിമതിയും കൊടുകാര്യസ്ഥതയിലും നിസ്സഹായരായി നില്‍ക്കുകയാണെന്നും ശ്രീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

Also read:  Kerala Assembly Election 2021: എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി, എല്ലാ ക്ഷേമപെന്‍ഷനുകളും ഉയര്‍ത്തും,40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും.

വേറിട്ട പ്രചാരണ രീതിയിലൂടെ മുന്നേറുകയാണ് ഇ ശ്രീധരന്‍.  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതല്‍ ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ നീക്കം....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News