E Sreedharan: അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ എതിർപ്പില്ല,​ഗവർണറാകില്ലെന്നും മെട്രോമാൻ

 ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 04:30 PM IST
  • കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.
  • തിരുവനന്തപുരത്ത് ശ്രീധരനെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
  • അതിനിടെയാണ് പാലക്കാട് വേണമെന്ന ആവശ്യവുമായി ശ്രീധരൻ രംഗത്ത് വന്നത്.
E Sreedharan: അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ എതിർപ്പില്ല,​ഗവർണറാകില്ലെന്നും മെട്രോമാൻ

കൊച്ചി: നിയമസഭയിൽ ബി.ജെ.പി(Bjp) അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ തനിക്ക് എതിർപ്പില്ലെന്നും ​ഗവർണറാകാൻ തനിക്ക് താത്പര്യമില്ലെന്നും മെട്രോമാൻ ഇ ശ്രീധരൻ. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വൻ വികസനം സാധ്യമാക്കും. എന്നാൽ ഗവർണർ സ്ഥാനത്തോട് താത്പര്യമില്ല. സംസ്ഥാനത്തിനായി ഒന്നും ചെയ്യാൻ പറ്റാത്ത പദവിയാണ് ഗവർണർ സ്ഥാനമെന്നും ശ്രീധരൻ പറഞ്ഞു. മത്സരിക്കാൻ പാലക്കാട് സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത്(Trivandrum) ശ്രീധരനെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. അതിനിടെയാണ് പാലക്കാട് വേണമെന്ന ആവശ്യവുമായി ശ്രീധരൻ രംഗത്ത് വന്നത്. ജനിച്ച് വളർന്ന സ്ഥലമെന്ന നിലയിൽ അദ്ദേഹത്തിന് പാലക്കാടുള്ള സ്വീകാര്യതയാണ് ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെയും തീരുമാനങ്ങളിയിട്ടില്ല.

Also ReadMetro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran 

കിഫ്ബിയാണ്(kifbi) കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്യുന്നതെന്നും. കടം വാങ്ങിയ പണം എങ്ങിനെ തിരിച്ചടക്കുമെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്തെ ഒമ്ബത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also Read: Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് ആക്കം കൂട്ടാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പ്രചാരണ യാത്രയായ വിജയ് യാത്ര (Vijay Yathra) ഫെബ്രുവരി 21 നാണ് ആരംഭിക്കുന്നത്. പ്രമുഖ ദേശീയ നേതാക്കളാണ് ഈ പരിപാടിയിൽ ഭാഗമാകുന്നത്.  വിജയ് യാത്ര ഉദ്ഘാടനം ചെയ്യുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. നേരത്തെ ഫെബ്രുവരി 20 നാണ് ഇത് തുടങ്ങാൻ തീരുമാനിച്ചതെങ്കിലും യോഗിയുടെ സൗകര്യം നോക്കിയാണ് ഈ പരിപാടി ഒരു ദിവസത്തേക്ക് നീക്കിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News