Kerala Assembly Election 2021: പോലീസിന്റെ നിന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന്, ചുമതല നാലം​ഗ സമിതിക്ക്

കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസിനെ നിയന്ത്രിക്കാൻ നാലംഗസമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 16, 2021, 11:58 AM IST
  • ടീക്കാറാം മീണക്ക് പുറമെ എഡിജിപി മനോജ് എബ്രഹാം, ബറ്റാലിയൻ എഡിജിപി എസ് പദ്മകുമാർ എന്നിവരും സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനുമാണ് സമിതി അംഗങ്ങൾ.
  • ക്രമസമാധാനച്ചുമതലയുള്ള പോലീസിൻെറ നിയന്ത്രണം മനോജ് എബ്രഹാമും സായുധസേനയുടെ നിയന്ത്രണം പദ്മകുമാറും നിർവ്വഹിക്കും.
  • കേന്ദ്രസേനയുടെ നിയന്ത്രണത്തിനാണ് സി.ഐ.എസ്.എഫ് ഉദ്യോ​ഗസ്ഥർ.
Kerala Assembly Election 2021: പോലീസിന്റെ നിന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന്, ചുമതല നാലം​ഗ സമിതിക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്(Election) സംസ്ഥാന പോലീസിന്റെ ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അധ്യക്ഷനായ നാലം​ഗ സമിതിയായിരിക്കും പോലീസിന്റെ നിയന്ത്രണങ്ങൾ നടത്തുക.കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസിനെ നിയന്ത്രിക്കാൻ നാലംഗസമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

ടീക്കാറാം മീണക്ക്(Tikkaram Meena) പുറമെ എഡിജിപി മനോജ് എബ്രഹാം, ബറ്റാലിയൻ എഡിജിപി എസ് പദ്മകുമാർ എന്നിവരും സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനുമാണ് സമിതി അംഗങ്ങൾ. ക്രമസമാധാനച്ചുമതലയുള്ള പോലീസിൻെറ നിയന്ത്രണം മനോജ് എബ്രഹാമും സായുധസേനയുടെ നിയന്ത്രണം പദ്മകുമാറും നിർവ്വഹിക്കും. കേന്ദ്രസേനയുടെ നിയന്ത്രണത്തിനാണ് സി.ഐ.എസ്.എഫ് ഉദ്യോ​ഗസ്ഥർ.

Also Read: Black Money Case: കുറ്റപത്രം ചോദ്യം ചെയ്ത് M.Shivashankar സമർപ്പിച്ച ഹർജി കോടതി പരിഗണിക്കും

ഉത്തരവ് നിലവിൽ വന്നതോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക്(Loknath Behra) ഇതോടെ തീരുമാനങ്ങളെടുക്കുന്നതിൽ നിയന്ത്രണം വന്നേക്കും. കേസന്വഷണങ്ങളെയോ പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ ഇത് ബാധിക്കില്ല. പോലീസിനെ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ. ഇത്തരത്തിലുള്ള പരാതികൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചാൽ നടപടി സ്വീകരിക്കാനുള്ള അധികാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനാണ്.

Also ReadFASTag: ഫെബ്രുവരി 15മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News