തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (KAS) ആദ്യ നിയമന ശിപാര്‍ശകള്‍ കേരള പിറവി ദിനമായ നാളെ (നവംബര്‍ 1) പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വിതരണം ചെയ്യും. മൂന്ന് സ്ട്രീമുകളിലേക്കുമായി 105 പേർക്കാണ് ശുപാർശ നൽകുന്നത്.
നിയമന ശിപാര്‍ശ എത്തുന്നതോടെ കേരള സിവില്‍ സര്‍വീസ് ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. നിയമന ശിപാര്‍ശ ചെയ്യപ്പെടുന്നവര്‍ക്ക് 18 മാസത്തെ വിദഗ്ധ പരിശീലനം നല്‍കും.
ALSO READ: Mullaperiyar dam | നീരൊഴുക്ക് കുറയുന്നില്ല; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
2019 നവംബര്‍ 1 നാണ് കെ.എ.എസ്. ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമില്‍ 547,543 ഉം രണ്ടാം സ്ട്രീമില്‍ 26,950 ഉം മൂന്നാം സ്ട്രീമില്‍ 2,951 ഉം അപേക്ഷകള്‍ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...