Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തും

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 06:44 PM IST
  • കുട്ടിയെ വിമാനം വഴി തിരികെയെത്തിക്കാനായി സർക്കാർ അനുമതി ആവശ്യമാണ്.
  • ഇതിനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി പിന്നീട് അന്വേഷണത്തിനൊടുവിൽ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. നിലവിൽ കുട്ടി വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ തിരികെ കൊണ്ടുവരാനായി കഴിഞ്ഞ ദിവസം കഴക്കൂട്ടം പൊലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചിരുന്നു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോയിരിക്കുന്നത്. ഇവർ ഇന്ന് ഉച്ചയ്ക്ക് വിശാഖപട്ടണത്ത് എത്തും. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം. 

കുട്ടിയെ വിമാനം വഴി തിരികെയെത്തിക്കാനായി സർക്കാർ അനുമതി ആവശ്യമാണ്. ഇതിനായുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

Also Read: Kerala Rain Update: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

 

കഴിഞ്ഞ ദിവസം അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്ത തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയത്. വിശാഖപട്ടണത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതിന് ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടുനൽകുക. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകും. പെൺകുട്ടിക്ക് കൗൺസിലിം​ഗ് നൽകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈൻ്റെ മകളാണ് കാണാതായ 13 കാരി തസ്മീത്ത് തംസി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ വൈകുന്നേരം നാലോടെ വിവരം കഴക്കൂട്ടം പോലീസില്‍ അറിയിക്കുകയും പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതിന് പിന്നാലെ പോലീസ് കന്യാകുമാരിയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ പകർത്തിയ കുട്ടിയുടെ ചിത്രം പോലീസിന് കൈമാറുകയായിരുന്നു. ചിത്രം പോലീസ് മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News