Rain: പെരുമഴയത്ത് കാട്ടാക്കട സബ് ജില്ലാ സ്‌കൂൾ അത്‌ലറ്റ് മീറ്റ്; തണുത്ത് വിറച്ച് വിദ്യാർത്ഥികൾ

Kattakkada sub district sports fest: ഇരുനൂറിലധികം വിദ്യർത്ഥികളാണ് മഴ നനഞ്ഞ് മീറ്റിൽ പങ്കെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 07:23 PM IST
  • കാട്ടാക്കട സബ് ജില്ല കായികോത്സവം ജില്ലയിൽ മൂന്ന് ഇടങ്ങളിലായാണ് നടക്കുന്നത്.
  • കനത്ത മഴയത്തായിരുന്നു കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കിയത്.
  • ഗുരുതര വീഴ്ചയെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.
Rain: പെരുമഴയത്ത് കാട്ടാക്കട സബ് ജില്ലാ സ്‌കൂൾ അത്‌ലറ്റ് മീറ്റ്; തണുത്ത് വിറച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മാറ്റിവയ്‌ക്കാതെ കാട്ടാക്കട സബ് ജില്ലാ സ്‌കൂൾ അത്‌ലറ്റ് മീറ്റ്. രാവിലെ മുതൽ ഇരുനൂറിലധികം വിദ്യർത്ഥികൾ മഴ നനഞ്ഞാണ് മീറ്റിൽ പങ്കെടുത്തത്. മഴ നനഞ്ഞതിനെ തുടർന്ന് കുട്ടികളുടെ ശരീരത്തിൽ തണുപ്പ് കയറി വിറയലും ശരീരം കോച്ചിപിടിക്കലും അനുഭവപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.
 
രാവിലെ പത്ത് മണിയോടെയാണ് മത്സരം തുടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഗ്രൗണ്ട് ഉണ്ടെങ്കിലും ജീവി രാജയിൽ ഉള്ള സിന്ററ്റിക് ട്രാക്ക് ഇല്ല. സാധാരണ ഗ്രൗണ്ടാണ്. കാട്ടാക്കട സബ് ജില്ലാ സ്‌കൂൾ അത്‌ലറ്റ് മീറ്റ് നടത്താൻ ഇവിടെ സാധ്യമല്ലാത്തതിനാലാണ്  ജീവി രാജയിൽ ആക്കിയത് എന്നാണ് അധികൃതർ പറയുന്നത്. അതേസമയം മത്സരങ്ങൾ മാറ്റി വെച്ചാൽ ഗ്രൗണ്ട് കിട്ടില്ലന്ന് എ ഇ ഓ പറഞ്ഞു. എന്നാൽ ഗ്രൗണ്ട് ചോദിച്ചതിനാൽ നൽകിയെന്നും മറ്റു കാര്യങ്ങൾ ഒന്നും തങ്ങൾക്കു അറിയില്ലെന്നുമാണ് ജീവി രാജ എച്ച് എമ്മിന്റെ വിശദീകരണം. മത്സരങ്ങൾ  മാറ്റിവെയ്ക്കാൻ കഴിയില്ലെന്നും മറ്റു ദിവസങ്ങളിൽ മറ്റു സ്‌കൂളുകളിലെ മത്സരങ്ങൾ ഉള്ളതിനാൽ ഗ്രൗണ്ടിൽ സൗകര്യം ലഭിക്കില്ലെന്നുമാണ് എ ഇ ഒ പറയുന്നത്.

ALSO READ: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

കാട്ടാക്കട സബ് ജില്ല കായികോത്സവം ജില്ലയിൽ മൂന്ന് ഇടങ്ങളിലായാണ് നടക്കുന്നത്. ഇതിൽ ജീവിരാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കനത്ത മഴയിൽ കുട്ടികളുടെ 400, 1500 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നിവ നടത്തിയിരുന്നു. ഇന്ന് റിലെ ഉൾപ്പെടെയുള്ള മത്സരങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. കനത്ത മഴയത്തായിരുന്നു കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അവരുടെ കായികക്ഷമത അളക്കുന്ന മത്സരം നടത്തിയത്. മത്സരത്തിനിടെ വിധി നിർണയം പോലും അസാധ്യമായ സാഹചര്യത്തിൽ ഗുരുതര വീഴ്ചയെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.

തണുത്ത് വിറങ്ങലിച്ചാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. കുട്ടികളൊക്കെയും ഗ്രൗണ്ടിൽ മഴ നനഞ്ഞ് വിറങ്ങലിച്ചാണ് നിന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിലാണ് ഇത്തരത്തിൽ ഒരു മത്സരം അരങ്ങേറിയത്. 5 മുതൽ 12 ക്ലാസ്സ് വരെ ഉള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് മഴയത്ത് മാറി നിൽക്കാൻ പോലും സൗകര്യം ഉണ്ടായിരുന്നില്ല. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ പോലും വക വെയ്ക്കാതെ ആയിരുന്നു കായിക മത്സരം നടത്തിയത്. ആൺകുട്ടികളും പെൺകുട്ടികളുമായി 200 ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News