കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി!

കണ്‍സെഷന്‍ പുതുക്കാനെത്തിയ പിതാവിനേയും  മകളേയും കെഎസ്ആർടിസി ജീവനക്കാർ മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2022, 06:06 AM IST
  • കണ്‍സെഷന്‍ പുതുക്കാനെത്തിയ പിതാവിനേയും മകളേയും മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
  • സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്
  • കാട്ടാക്കട ഡിവെെഎസ്പിയുടെ ഷാഡോ സംഘം തിരുമലയിൽ നിന്നാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്
കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി!

തിരുവനന്തപുരം: കണ്‍സെഷന്‍ പുതുക്കാനെത്തിയ പിതാവിനേയും  മകളേയും കെഎസ്ആർടിസി ജീവനക്കാർ മര്‍ദ്ദിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. കാട്ടാക്കട ഡിവെെഎസ്പിയുടെ ഷാഡോ സംഘം തിരുമലയിൽ നിന്നാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.  സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി ഏറെ വിവാദമായിരുന്നു.  പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് തളളിയതിന് പിന്നാലെയായിരുന്നു ഈ നടപടി. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. 

Also Read: KSRTC ജീവനക്കാർ സ്ത്രീത്വത്തെ അപമാനിച്ചു; കാട്ടാക്കട സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്നായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതിയുടെ നിരീക്ഷണം.  ഒപ്പം തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ  പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഇതിനിടയിൽ ഒളിവിലുള്ള പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ തെരച്ചിൽ ശക്തമാക്കാൻ കാട്ടാക്കട പോലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. 

Also Read: ഡസൻ കണക്കിന് മൂർഖന്മാരെ കൂളായി കുളിപ്പിക്കുന്ന പെൺകുട്ടി..! വീഡിയോ വൈറൽ

സെപ്റ്റംബർ 20നാണ് മകളുടെ കണ്‍സെഷന്‍ പാസ് പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു ഒടുവിൽ മര്‍ദ്ദനത്തില്‍ കലാശിച്ചത്.  

കൺസഷന് വിദ്യാർത്ഥിയായ മകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും പ്രേമാനന്ദനും തമ്മിൽ തർക്കമായി. മൂന്ന് മാസമായി മകളുടെ കൺസഷന് വേണ്ടി താൻ കയറിയിറങ്ങുകയാണ്. ഇത്തരം ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രേമനൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ മറ്റ് ജീവനക്കാർ ചേർന്ന് പ്രേമനനെ മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു.  

അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമനന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ വേണ്ടത്ര രീതിയിൽ നന്നായി എഴുതാൻ സാധിച്ചില്ലയെന്നും. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ലയെന്നും സംഭവശേഷം പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയതെന്നും രേഷ്മ പറഞ്ഞു. ഇതിനിടയിൽ പ്രേമനനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു ഇടപെടുകയും വിഷയത്തിൽ അന്വേഷണം നടത്തിയ ശേഷം വിശദാംശങ്ങൾ നൽകാൻ സിഎംഡിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കെഎസ്ആർടിസി വിജിലൻസ് സംഘം പ്രേമന്റെ മൊഴി എടുക്കുകയും ചെയ്തു.  ഇതിനിടയിൽ പ്രേമനനനെതിരെ അപവാദ പ്രചാരണവുമായി തൊഴിലാളി യൂണിയന്റെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തു വന്നതും വലിയ വിവാദത്തിനിടയാക്കിയിരുന്നു. രക്ഷിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നതടക്കമുളള വാദങ്ങളായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ നടത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News