തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കളക്ടറേറ്റിലെ യാത്രയയപ്പു ചടങ്ങിൽ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ എഡിഎം കെ.നവീൻ ബാബു ആ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വച്ചുതന്നെ മറുപടി നൽകിയെന്നാണ് വിവരം ലഭിക്കുന്നത്.
പെട്രോൾ പമ്പിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പുകാല തിരക്കിനിടയിലും ഒന്നിലേറെ തവണ സ്ഥലം സന്ദർശിച്ചിരുന്നെന്നും മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ലെന്നുമാണ് എഡിഎം വ്യക്തമാക്കിയത്. കാസർഗോഡ് നിന്നും പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിൽ ജോലി ചെയ്യാൻ ആരും തയാറാകാതിരുന്നതിനാലാണ് താൻ നിയോഗിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also Read: സൂര്യൻ വിശാഖം നക്ഷത്രത്തിലേക്ക്; നവംബർ 6 മുതൽ ഇവരുടെ തലവര മാറും!
ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചില ജീവനക്കാർ നൽകിയ മൊഴികളിലാണ് എഡിഎമ്മിന്റെ പ്രസംഗം പരാമർശിച്ചത്. യാത്രയയപ്പു ചടങ്ങിന്റെ വീഡിയോ പ്രാദേശിക ടിവി ചാനലിനു പുറമേ ചില ജീവനക്കാരും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളും ജോയിന്റ് കമ്മിഷണർ ശേഖരിച്ചിട്ടുണ്ട്.
Also Read: മേട രാശിക്കാർ ലക്ഷ്യങ്ങൾ കൈവരിക്കും, കന്നി രാശിക്കാർക്ക് ആശങ്ക നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
ചടങ്ങിനു ശേഷമാണ് എഡിഎമ്മും കളക്ടറും തമ്മിൽ കളക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. ‘എനിക്കു തെറ്റുപറ്റി’ എന്നു നവീൻ ബാബു പറഞ്ഞതായി കളക്ടർ പോലീസിനും ജോയിന്റ് കമ്മിഷണർക്കും നൽകിയ മൊഴി ഏറെ വിവാദമുയർത്തിയിരുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങളിൽ എഡിഎമ്മിനു ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് ജോയിന്റ് കമ്മിഷണർ സമർപ്പിച്ചത്. കൈക്കൂലി ആരോപണങ്ങൾക്കും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.