കമ്പം: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ ആക്രമിച്ച ബൈക്കിൽ ഉണ്ടായിരുന്നയാളാണ് പാൽരാജ്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് പാൽരാജ് മരിച്ചത്.
തലയ്ക്ക് പുറമെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നു. എല്ലുകൾ ഒടിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തിരുന്നതായി ഡോക്ടർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്
കമ്പം ടൗണിലൂടെ അരിക്കൊമ്പൻ ഓടുന്നതും വാഹനങ്ങൾ ആക്രമിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. വലിയ ഭീതി പടർത്തിയിരുന്നു അരിക്കൊമ്പൻ പ്രദേശത്ത്. അതേസമയം അരിക്കൊമ്പൻ ദൗത്യവുമായി മുന്നോട്ട് നീങ്ങുകയാണ് തമിഴ്നാട് വനംവകുപ്പ്. ഇന്നലെ ജനവാസ മേഖലയ്ക്കടുത്ത് അരിക്കൊമ്പൻ എത്തിയെങ്കിലും പിടികൊടുക്കാതെ പോകുകയായിരുന്നു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കാനാണ് വനം വകുപ്പിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...