Financial Fraud Case: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ

Financial Fraud Case: ഇവരുടെ പേരിലുള്ള കേസുകളുടെ കണക്ക് പ്രകാരം ഇവർ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : May 30, 2023, 08:52 AM IST
  • സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
  • പരാതിയെ തുടർന്ന് മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്
Financial Fraud Case: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ വി.പി.നുസ്രത്ത് അറസ്റ്റിൽ.  നുസ്രത്ത് തട്ടിപ്പ് നടത്തിയത് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു. പരാതിയെ തുടർന്ന് മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.

Also Read: Porotta Fight: പൊറോട്ട നല്‍കാൻ വൈകി; തട്ടുകടയിൽ വമ്പൻ അടി

ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  അറസ്റ്റിലായ നുസ്രത്ത് കണ്ണൂർ സ്വദേശിനിയാണ്.  മലപ്പുറം സ്വദേശിനി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്തിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇവർക്ക് അഞ്ചര ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മലപ്പുറം പോലീസ് ഇന്നലെ ചേർപ്പിലെ വീട്ടിൽ നിന്നുമാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.  ഇവരുടെ പേരിലുള്ള കേസുകളുടെ കണക്ക് പ്രകാരം ഇവർ അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു

സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു. ഇത് മാത്രമല്ല ജില്ലയിൽ ഒട്ടേറെ പദവികലും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകയെന്ന വ്യാജേന കേസ് നടത്തിപ്പിനും ഒത്തുതീർപ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് നുസ്രത്ത് സ്വർണവും പണവും തട്ടിയതായി ആരോപിച്ച് പലരും പോലീസിനെ സമീപിച്ചിട്ടുണ്ട്.  ഇവരിൽ 10 ലക്ഷവും അതിലധികവും നഷ്ടമായവരുമുണ്ട്.  ഇതിനിടയിൽ ഭർത്താവിന്റെ പദവിയുടെ സ്വാധീനമുപയോഗിച്ച് നുസ്രത്ത് അറസ്റ്റ് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ കോടതിയെ സമീപിച്ചിരുന്നു.  മാത്രമല്ല പോലീസ് നിരന്തരം പ്രതിയെ കാണാനില്ലെന്ന് കോടതിയെ അറിയിക്കുകയാണെന്ന ആരോപണവും പരാതിക്കാർ ഉയർത്തിയിരുന്നു.

Also Read:  Hanumanji Favourite Zodiac Signs: ഇവർ ഹനുമാന്റെ പ്രിയ രാശക്കാർ, നിങ്ങളും ഉണ്ടോ?

ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

തിരൂര്‍:  തിരുഞ്ചൂർ സ്വദേശിയായ ഹോട്ടല്‍ ഉടമയെ ഹണി ട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷിബിലിയേയും ഫര്‍ഹാനയേയും 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എഴൂര്‍ മേച്ചേരി വീട്ടില്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയായ ചിക്കുവെന്ന ആഷിഖിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല.  പ്രതികളെ  ചെറുതുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തളിവെടുപ്പിനിടെ സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, തോര്‍ത്ത് എന്നിവ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതായി ഷിബിലി പോലീസിനോട് പറഞ്ഞു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം എടിഎമ്മില്‍ നിന്നും പ്രതികൾ ഒന്നരലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു.

ഇവർ കൊല നടത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍നിന്നും കൊക്കയിലേക്ക് തള്ളിയ ശേഷം കാറില്‍ ഷിബിലി ഫര്‍ഹാനയെ വീട്ടില്‍ വിടുകയും പിന്നീട് രണ്ടു മൂന്നു ദിവസം കാര്‍ ഉപയോഗിക്കുകയും ചെയ്തതിനു ശേഷമാണ് കാറ് ചെറുതുരുത്തിയിൽ ഉപേക്ഷിച്ചത്. നാളെ ഇവരെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കൊലനടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലിലും ഷിബിലി ജോലിചെയ്ത സിദ്ദിഖിന്റെ കോഴിക്കോട് കുന്നത്തുപാലത്തെ ഹോട്ടലിലേക്കും ഇവരെ കൊണ്ടുപോയേക്കും. തെളിവ് നഷ്ടപ്പെടാതിരിക്കാന്‍ മഴ തുടങ്ങും മുന്‍പേ പലസ്ഥലങ്ങളിലും കൊണ്ടുപോകേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News