കളമശേരി അപകടം : റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 03:23 PM IST
  • നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്
  • നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്തായിരുന്നു അപകടം
  • സ്ഥലത്ത് 8 അടിയോളം ആഴമുള്ള കുഴിയിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മുകളിലാണ് മണ്ണിടിഞ്ഞ് വീണത്
കളമശേരി അപകടം : റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലെ അപകടത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട അതിഥി  തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എറണാകുളം ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയത്. 

നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നൂറുല്‍ അമീന്‍ മണ്ഡല്‍, കൊദൂസ് മണ്ഡല്‍, ഫൗജുല്‍ മണ്ഡല്‍, നൗജേഷ് ഷാലി എന്നിവർ മരിച്ചിരുന്നു.

സ്ഥലത്ത് 8 അടിയോളം ആഴമുള്ള കുഴിയിൽ പണി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. രണ്ട് പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തെടുത്തതിനാൽ അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. 

അതേസമയം മറ്റ് നാലുപേരെ മണിക്കൂറുകൾക്ക്‌ശേഷം മാത്രമാണ് ഫയർഫോഴ്‌സ് സംഘത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്.ഇതുമായി ബന്ധപ്പെട്ട്  എ.ഡി.എം അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News