തൃശൂർ: ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൻ്റെ വീട്ടിലേക്ക് സ്വാഗതമെന്ന് കലാമണ്ഡലം ഗോപി. തന്നെ സ്റ്റേഹിക്കുന്നവർക്ക് എപ്പോഴും വീട്ടിലേക്ക് വരാം. എല്ലാവർക്കും സ്വാഗതം. തൻ്റെ വീട്ടിലേക്ക് വരാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്.
സുരേഷ് ഗോപി കാണാൻ ആഗ്രഹിക്കുന്നതായി തൻ്റെ ഡോക്ടറാണ് ഫോണിലൂടെ അറിയിച്ചത്. മകനാണ് ഡോക്ടറോട് പിന്നീട് സംസാരിച്ചത്. പത്മഭൂഷണൊക്കെ വേണ്ടേയെന്ന ഡോക്ടറുടെ ചോദ്യം തനിക്കും മകനും വിഷമമുണ്ടാക്കിയതെന്നും ഗോപിയാശാൻ പറഞ്ഞു.
വിവാദത്തിൽ വിഷമം പ്രകടിപ്പിച്ച കലാമണ്ഡലം ഗോപി സുരേഷ് ഗോപിക്ക് മറ്റുള്ളവരുടെ വാക്കുകെട്ട് പ്രതികരിക്കാതെ തന്നെ നേരിട്ട് വിളിച്ചു കാര്യങ്ങൾ ചോദിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി വീട്ടിലെത്തിയാൽ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചുകൊണ്ട് വീഡിയോ നൽകില്ലെന്നും താനും സുരേഷ് ഗോപിയും തമ്മിലുള്ളത് സ്നേഹബന്ധമായതിനാൽ അത് രാഷ്ട്രീയത്തിന് ഉപയോഗിക്കേണ്ട എന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ തൃശൂർ മണ്ഡലത്തിന് വോട്ട് ചോദിച്ചിട്ട് കാര്യമില്ല, താൻ ആലത്തൂർ മണ്ഡലത്തിലാണ്. താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നും തൃശൂരിൽ വിഎസ് സുനിൽകുമാർ ജയിക്കണമെന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്ന് സ്നേഹബന്ധത്തിന്‍റെ പേരിൽ ആഗ്രഹമുണ്ട്. പക്ഷേ താൻ അടിയുറച്ച ഒരു ഇടതുപക്ഷക്കാരനാണ്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിക്കണമെന്നാണ് ആഗ്രഹമെന്നും കലാമണ്ഡലം ഗോപി വ്യക്തമാക്കി.
ALSO READ: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ടോവിനോ
തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് ഗോപിയാശാന്റെ വിശദീകരണം. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഗോപിയാശാൻ തനിക്ക് ഗുരുതുല്യൻ ആണെന്നും ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാർട്ടിയാണെന്നും സംഭവത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.