Lok Sabha Election 2024: മാവേലിക്കരയിൽ സസ്പെൻസ്..? തലസ്ഥാനം പിടിക്കാൻ പന്ന്യൻ,വയനാട്ടിൽ ആനി രാജ; അങ്കത്തിനൊരുങ്ങി സിപിഐ

CPI Candidates list: 2004 തിരഞ്ഞെടുപ്പിൽ വിജയിച്ച പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് എംപിയായത്. അതേസമയം കോൺഗ്രസിന്റെ തിരുവനന്തപുരം സ്ഥാനാർത്ഥി ശശി തരൂർ തന്നെ ആകാനാണ് സാധ്യത. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 03:32 PM IST
  • അതേസമയം ബിജെപി തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ഇറക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.
  • തൃശ്ശൂരിൽ മുൻമന്ത്രി കൂടിയായ വിഎസ് സുനിൽകുമാറിനാണ് മുൻഗണന.
Lok Sabha Election 2024: മാവേലിക്കരയിൽ സസ്പെൻസ്..? തലസ്ഥാനം പിടിക്കാൻ പന്ന്യൻ,വയനാട്ടിൽ ആനി രാജ; അങ്കത്തിനൊരുങ്ങി സിപിഐ

തിരുവനന്തപുരം: രാജ്യത്ത് ലോക്സഭ ഇലക്ഷന്റെ ചൂടറുമ്പോൾ കേരളത്തിൽ സിപിഐ സ്ഥാനാർത്ഥിപ്പട്ടികയിൽ ഏകദേശ ധാരണയിൽ എത്തിയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് മുൻ എംപി കൂടിയായ പന്ന്യൻ രവീന്ദ്രൻ പരിഗണനയിൽ. തൃശ്ശൂരിൽ വിഎസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയുമാണ് മത്സരിക്കാൻ സാധ്യത. അതേസമയം മാവേലിക്കരയിൽ സി എ അരുൺ കുമാറിന്റെ പേരും ഉയരുന്നുണ്ട്. ഹൈദരാബാദിൽ ചേർന്ന് സിപിഐ ദേശീയ നേതൃയോ​ഗത്തിലാണ് സ്ഥാനാർത്ഥിപ്പട്ടികയിൽ ധാരണ ഉണ്ടായത്. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന്റെതായിരിക്കും.

2004 തിരഞ്ഞെടുപ്പിൽ വിജയിച്ച പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് എംപിയായത്. അതേസമയം കോൺഗ്രസിന്റെ തിരുവനന്തപുരം സ്ഥാനാർത്ഥി ശശി തരൂർ തന്നെ ആകാനാണ് സാധ്യത. അതേസമയം ബിജെപി തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ഇറക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.

ALSO READ: കുറ്റിപ്പുറത്ത് അവിശ്വസനീയ സംഭവം; പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

തൃശ്ശൂരിൽ മുൻമന്ത്രി കൂടിയായ വിഎസ് സുനിൽകുമാറിനാണ് മുൻഗണന. തൃശ്ശൂരിൽ നിന്നും കൈപ്പമംഗലത്തു നിന്നും പഴയ ചേർപ്പ് നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎയായ നേതാവാണ് വിഎസ് സുനിൽകുമാർ. അതേസമയം കോൺഗ്രസ്, സിറ്റിംഗ് എംപിയായ ടി എൻ പ്രതാപന തന്നെ കളത്തിൽ ഇറക്കാൻ ആണ് സാധ്യത. അതേസമയം ബിജെപിയിൽ മുൻ രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപി ഇതിനോടകം പ്രചാരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

വയനാട്ടിൽ നിലവിൽ രാഹുൽ ഗാന്ധിയാണ് എം പി. ആ സാഹചര്യം കണക്കിലെടുത്ത് ദേശീയ നേതാവിനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഐ ഒരുങ്ങുന്നത്. നിലവിൽ ആനി രാജിയുടെ പേരാണ് ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News