തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ഐജി സംഘത്തിന്റെ അന്വേഷണം ഇന്ന് തുടങ്ങും. കേസ് സംബന്ധിച്ച് കടയ്ക്കാവൂർ പൊലീസിനെതിരെ വിവാദങ്ങൾ ഉയർന്നതോടെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐജി തല ആന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിക്കാണ് ബഹ്റ അന്വേഷണ ചുമതല നൽകിയത്. കുട്ടിയുടെ മൊഴിയുടെ ആധികാരികത ഉറപ്പാക്കാൻ വീണ്ടും വിദഗ്ധ കൗൺസിലിങിന് വിധേയാനാക്കിയേക്കും.
കുട്ടിയുടെ മൊഴി എടുത്തിട്ടില്ലെന്നും കേസെടുക്കാൻ പൊലീസിനെ അറിയിച്ചിട്ടില്ലമെന്നുള്ള തിരുവനന്തപുരം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി പറഞ്ഞതിന് ശേഷമാണ് ഡിജിപി അന്വേഷണ ചുമതല ദക്ഷിണ മേഖല ഐജിക്ക് നൽകിയത്. കൂടാതെ പിതാവിന്റെ ഭീഷിണിയെ തുടർന്നാണ് സഹോദരൻ അമ്മയ്ക്കെതിരെ മൊഴി നൽകിയതെന്നും ഇളയ കുട്ടിയുടെ മൊഴിയും , യുവതിക്ക് പിന്തുണമായി കുടുംബവും ആക്ഷൻ കൗൺസിലും വന്നപ്പോൾ സംസ്ഥാന പൊലീസിന് (Kerala Police) ഉണ്ടായ കർശനമായ പിഴവാണ് പുറത്ത് വന്നത്.
ALSO READ: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം
അതേസമയം യുവതിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വെന്നേക്കും. കേസിൽ സ്ഥിതി മാറിയ സാഹചര്യത്തിലാണ് യുവതി ഇന്ന് കോടതിയെ സമീപിക്കുന്നത്. തിരുവന്തപുരം അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിച്ചില്ലെങ്കിൽ ഹൈക്കോടിതിയൽ (High Court) സമീപിക്കാനായിരിക്കും പ്രതിഭാഗം ശ്രമിക്കുക.
ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കേസെടുത്തതെന്നാണ് കടയ്ക്കാവൂർ പൊലീസ് കോടതിയെ അറിയിച്ചത്. എന്നാൽ കുട്ടിയെ കൗൺസിലിങ് മാത്രമാണ് നൽകിയതെന്ന് മൊഴിയെടുത്തിട്ടില്ലെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ എൻ.സുനന്ദ. എന്നാൽ കടയ്ക്കാവൂർ പൊലീസ് സിഡബ്ല്യുസി ശുപാർശ പ്രകാരമാണ് കേസെടുത്തതെന്ന് കോടതിയിൽ അറിയിച്ചത്. ഇതിനെതിരെ ഡിജിപി (DGP) പരാതി നൽകുമെന്ന് സുനന്ദ അറിയിച്ചു.
ALSO READ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈനിലൂടെ വിൽപന നടത്തിയ 2 എഞ്ചിനിയർമാർ പിടിയിൽ
രണ്ടാം വിവാഹത്തിന് എതിർത്തതിനെതിരെ വൈരാഗ്യം തീർക്കാനാണ് ഈ വ്യാജപരാതി സൃഷ്ടിച്ചതെന്ന് യുവതിയുടെ കുടുംബം. 37-കാരിയായ യുവതിക്ക് ഒരു പെൺക്കുട്ടിയുൾപ്പെടെ നാല് മക്കളാണുള്ളത്. മൂന്ന് വർഷമായി ഇവരും ഭർത്താവ് അകന്നാണ് ജീവിച്ചിരുന്നത്. നാല് കുട്ടികൾ മൂന്ന് പേർ പിതാവിനൊപ്പം വിദേശത്തായിരുന്നു. ഇതിൽ ഒരു കുട്ടിയുടെ മൊഴിയടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...