K Surendran: അടിമുടി മാറ്റത്തിനൊരുങ്ങി ബിജെപി; കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

K Surendran to be removed as BJP Kerala state president: കെ സുരേന്ദ്രന് പകരം കേന്ദ്രമന്ത്രി വി മുരളീധരൻ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെയെത്തിയേക്കും.

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 01:01 PM IST
  • കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
  • സുരേഷ് ഗോപിയെ രാജ്യസഭയിലേയ്ക്ക് എത്തിക്കാൻ ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
  • കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷൻമാരെ നിയമിക്കുമെന്നാണ് സൂചന.
K Surendran: അടിമുടി മാറ്റത്തിനൊരുങ്ങി ബിജെപി; കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. സുരേന്ദ്രന് പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ എത്തിയേക്കും. എന്നാൽ, കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേയ്ക്ക് എത്തിക്കാൻ ബിജെപി ദേശീയ  നേതൃത്വം ആലോചിക്കുന്നുണ്ട്. ഈ മാസം 24ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേയ്ക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരിൽ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. 

ALSO READ: അധ്യാപകനെ കണ്ടിട്ടും ഗൗനിച്ചില്ല, തൃശൂരില്‍ വിദ്യാർത്ഥിക്ക് മർദ്ദനം; നടപടിയുമായി സ്കൂള്‍ മാനേജ്മെന്റ്

ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്നായിരുന്നു നേരത്തെ കേരളത്തിൻറെ ചുമതലയുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നത്. മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരനെ തിരികെ എത്തിക്കുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിൻറെ വിലയിരുത്തൽ. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ വി മുരളീധരൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ കേരളത്തിൽ സജീവമാകണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷൻമാരെ നിയമിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട കർണാടകയിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി പകരം ശോഭാ കരന്തലജയെ ബിജെപി അധ്യക്ഷനാക്കിയേക്കും. കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാണ് മാറ്റിയത്. വൈകാതെ തന്നെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ബിജെപി അഴിച്ചുപണി നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News