Kottayam Municipality ബിജെപി പിന്തുണയോടെ ഭരണം അട്ടിമറിച്ച എൽഡിഎഫ് നിലപാടിൽ പ്രതിഷേധം ഉയരണമെന്ന് കെ സുധാകരൻ

ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എൽഡിഎഫിനെതിരെ പ്രതിഷേധം ഉയരണമെന്ന് കെ സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 08:28 PM IST
  • വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തിയാണ് കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരിക്കുന്നത്
  • കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുകയാണ്
  • ഏതു വിധേനയും ഒരു തിരിച്ചു വരവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ് ആർ‍എസ്എസ്-ബിജെപി, സംഘപരിവാർ ശക്തികള്‍
  • ഇടതുപക്ഷം ബിജെപിയുടെ സഹായം സ്വീകരിക്കുന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്
Kottayam Municipality ബിജെപി പിന്തുണയോടെ ഭരണം അട്ടിമറിച്ച എൽഡിഎഫ് നിലപാടിൽ പ്രതിഷേധം ഉയരണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കോട്ടയം നഗരസഭയില്‍ ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് (LDF) നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എൽഡിഎഫിനെതിരെ പ്രതിഷേധം ഉയരണമെന്ന് കെ സുധാകരൻ (K Sudhakaran) പറഞ്ഞു.

വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകളെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തിയാണ് കോട്ടയം നഗരസഭയില്‍ യുഡിഎഫ് ഭരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം വേരറ്റു പോകുമ്പോള്‍ ഏതു വിധേനയും ഒരു തിരിച്ചു വരവിന് കൊണ്ടു പിടിച്ച ശ്രമം നടത്തുകയാണ് ആർ‍എസ്എസ്-ബിജെപി, സംഘപരിവാർ ശക്തികള്‍. മാത്രമല്ല കോട്ടയം ജില്ലയില്‍ ആനുകാലിക വിവാദവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഇടം നേടാന്‍ കേന്ദ്ര ഗവണ്‍മെന്റിനെ മുന്‍ നിര്‍ത്തി ബിജെപി കരുക്കള്‍ നീക്കുമ്പോഴാണ് ഇടതുപക്ഷം ബിജെപിയുടെ സഹായം സ്വീകരിക്കുന്നതെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുത്.

ALSO READ: കോണ്‍ഗ്രസ് ഒലിച്ചുപോയിട്ടില്ല, പാര്‍ട്ടിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണം.... KPCC അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയില്ലാതെ ഇടതുപക്ഷത്തിന് അവിശ്വാസ പ്രമേയം പാസ്സാക്കാനാവില്ല. രാഷ്ട്രീയ പിന്നാമ്പുറത്ത് ബിജെപിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബിജെപിയാണെങ്കില്‍ പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനും (Pinarayi Vijayan), വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. ഊണിലും ഉറക്കിലും ബിജെപിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകല്‍ ബിജെപി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും സുധാകരൻ പറഞ്ഞു.

ബിജെപിയുടെ പിന്തുണ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ എന്ന് അവര്‍ വ്യക്തമാക്കണം. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു അധികാര സ്ഥാനങ്ങള്‍ക്കും വര്‍ഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിത നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് യുഡിഎഫ്. മതന്യൂനപക്ഷ പിന്തുണ നേടാനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും രാക്കിരാമാനം ബിജെപിക്കെതിരെ സംസാരിക്കാറുള്ള മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും ഇനിയെങ്കിലും മതേതര ​ഗീര്‍വാണ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം.

ALSO READ: സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വന്‍ പ്രതിസന്ധിയില്‍ - K Sudhakaran

ഇവരുടെ ഫാസിസ്റ്റ് വിരുദ്ധത തൊലിപ്പുറത്ത് മാത്രമാണ്. കപടമാണ്. അവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോള്‍ കോട്ടയം നഗരസഭയിലൂടെ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. കേവലം ഒരു നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിന് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ (Facist) എച്ചില്‍ നക്കുന്ന ഇടതുപക്ഷത്തിന്റെ കപട രാഷ്ട്രീയം കേരളം തിരിച്ചറിയണം. കാനത്തെപ്പോലുള്ള വലിയ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇനിയും പിണറായി വിജയനെ ന്യായീകരിക്കുമോയെന്നറിയാന്‍ താൽപര്യമുണ്ട്. മതേതര കേരളത്തില്‍ നാളെ ഇടതുപക്ഷത്തിന്റെ സ്ഥാനം ചവറ്റുകുട്ടയായിരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News