തിരുവനന്തപുരം: പോലീസിനെ ഉപയോഗിച്ച് കെ റയിൽ വിരുദ്ധ സമരം അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ റയിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ മാത്രം വിഷയമല്ല. കേരളത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. പദ്ധതി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കെ റെയിൽ കടന്ന് പോകാത്ത സ്ഥലങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. പോലീസ് അതിക്രമം കാണിച്ചാൽ കൈയും കെട്ടി ഇരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കെ റയിലിനെ അനുകൂലിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് നടത്തിയ പ്രസ്താവനയെ തളളുന്നു. പലരും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് സുരേന്ദൻ വ്യക്തമാക്കി.
സിൽവർ ലൈൻ കേരളത്തിന് ഗുണമല്ല ദോഷമേ ഉണ്ടാക്കുകയുള്ളു. പദ്ധതി വിനാശം വരുത്തുമെന്നത് കൊണ്ടാണ് വിദഗ്ധർ ഇതിനെ എതിർക്കുന്നത്. ചങ്ങനാശേരി സമര ഭൂമിയാണ്. കൊടിയേരി അത് തെറ്റായി വ്യാഖ്യാനിക്കുന്നത് എന്തിനെന്ന് അറിയില്ല. ചങ്ങനാശേരി എന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുന്നെങ്കിൽ അതിന് അവര് തന്നെയാണ് മറുപടി പറയേണ്ടത്. കേരളത്തിലെ ബഹുജനങ്ങളിൽ വലിയ വിഭാഗം കെ റയിലിന് എതിരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...