കൊച്ചി: പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റിസ് എസ് വി ഭട്ടിയെ നിയമിച്ചത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.2023 ഏപ്രിൽ 19 ന് സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ 24 ന് വിരമിച്ച ജസ്റ്റിസ് എസ് മണികുമാറിന്റെ പിൻഗാമിയായാണ് ജസ്റ്റിസ് എസ് വി ഭട്ടി എത്തുന്നത്.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നുള്ള അഭിഭാഷകനായ ജസ്റ്റിസ് ഭട്ടി, 1987-ൽ ആണ് തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്, നാഷണൽ മാരിടൈം യൂണിവേഴ്സിറ്റി തുടങ്ങി നിരവധി പൊതുമേഖലാ കമ്പനികളുടെ സ്റ്റാൻഡിംഗ് കൗൺസലായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രത്യേക സർക്കാർ പ്ലീഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013 ഏപ്രിലിൽ ജസ്റ്റിസ് ഭട്ടി ആന്ധ്രാപ്രദേശിലെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. സംസ്ഥാനം വിഭജിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2019 മാർച്ചിൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചു.
പാരിസ്ഥിതി നിയമങ്ങളിൽ വിദഗ്ധനാണ് ജസ്റ്റിസ് ഭട്ടി സിവിൽ നിയമങ്ങൾ, തൊഴിൽ, വ്യാവസായിക നിയമങ്ങൾ, ഭരണഘടനാപരമായ കാര്യങ്ങളിൽ പ്രത്യേക താൽപ്പര്യമുണ്ട്. വീട്ടമ്മയായ അനുപമ ഭാട്ടിയയാണ് ഭാര്യ വൈഷ്ണവി, അഖില എന്നീ രണ്ട് പെൺമക്കളുണ്ട്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടത്തിലാണ് നികുതി ആനുകൂല്യങ്ങൾക്കായി പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷൻ രീതി, കന്യാസ്ത്രീകൾ സമ്പാദിക്കുന്ന വരുമാനത്തിൽ നിന്ന് സ്രോതസ്സിൽ നികുതി കുറയ്ക്കൽ (ടിഡിഎസ്) എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സുപ്രധാനമായ വിധിന്യായങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറി ടിക്കറ്റ് വിൽപന നിയന്ത്രണം എന്നിവ അദ്ദേഹത്തിൻറെ വിധികളിൽപ്പെട്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...