Plus One Exam: ജസ്റ്റിസ് അവധിയിൽ, പ്ലസ് വൺ പരീക്ഷ ഹർജി ഇന്ന് പരിഗണിക്കില്ല

പ്ലസ് വൺ പരീക്ഷ നടത്താനാവില്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം. ഇത് ചൂണ്ടിക്കാട്ടി സർക്കാർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു (Plus One Exam Plea)

Written by - Zee Malayalam News Desk | Last Updated : Sep 13, 2021, 08:05 AM IST
  • കേരളത്തിൽ പ്ലസ് വൺ പരീക്ഷ ഏഴുതാനുള്ളത് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്
  • ഒക്ടോബറിൽ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നു ഇതിന് മുൻപ് തന്നെ പരീക്ഷകൾ പൂർത്തിയാക്കും
  • കോവിഡ് വ്യാപനം പിടിച്ചു കെട്ടാൻ പറ്റാത്തത് വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു.
Plus One Exam: ജസ്റ്റിസ് അവധിയിൽ, പ്ലസ് വൺ പരീക്ഷ ഹർജി ഇന്ന് പരിഗണിക്കില്ല

ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നടത്തണമെന്ന സംസ്ഥാന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കില്ല. കേസ് പരിഗണിക്കുന്ന ബഞ്ച് അധ്യക്ഷനായ ജസ്റ്റിസ്  എ.എം ഖാൻവീൽക്കർ അവധിയിലായ സാഹചര്യത്തിലാണ് തീരുമാനം. കേസ് 15ാം തീയ്യതിയിലേക്ക് മാറ്റി. ഒാൺലൈനായി പ്ലസ് വൺ പരീക്ഷ നടത്താനാവില്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ തീരുമാനം. ഇത് ചൂണ്ടിക്കാട്ടി സർക്കാർ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോവിഡ് വ്യാപനത്തിലെ ആശങ്ക ചൂണ്ടിക്കാണിച്ച് അന്ന് കോടതി ഇതിനെ എതിർത്തിരുന്നു. സെപ്തംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനായിരുന്നു അന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.കുട്ടികളിൽ പലർക്കും ഇൻറർനെറ്റും കമ്പ്യൂട്ടറും ഇല്ലാത്ത് വളരെ വലിയ പ്രതിസന്ധിയാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. 

ALSO READ:  Plus one exam: തീരുമാനം നാളെ അറിയിക്കണമെന്ന് കേരള സർക്കാരിനോട് സുപ്രീംകോടതി

ഇങ്ങിനെ പരീക്ഷ നടത്തിയാൽ മിക്കവാറും കൂട്ടികളും പരാജയപ്പെടുമെന്നും  സർക്കാർ പറയുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ട് പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. നേരത്തെ ബി.ടെ.ക് സാങ്കേതിക സർവ്വകലാശാല പരീക്ഷ നടത്താൻ സുപ്രീംകോടതി തന്നെ അനുമതി നൽകിയതാണ്. ഒരു ലക്ഷത്തോളം പേരാണ് അന്ന് പരീക്ഷ എഴുതിയത്. പ്ലസ് വൺ പരീക്ഷ ഏഴുതാനുള്ളത് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്. 

ALSO READ:Plus One Exam: കുട്ടികളുടെ ഭാവി കണക്കിലെടുക്കണം പ്ലസ് വൺ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ

കേരളത്തിൽ പ്ലസ് വൺ പരീക്ഷ ഏഴുതാനുള്ളത് മൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ്. ഇതിൽ ആശങ്കയില്ല. ഒക്ടോബറിൽ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നു ഇതിന് മുൻപ് തന്നെ പരീക്ഷകൾ പൂർത്തിയാക്കും. എന്നാൽ നേരത്തെ ഇതേ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോൾ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും.കോവിഡ് വ്യാപനം പിടിച്ചു കെട്ടാൻ പറ്റാത്തത് വലിയ പ്രശ്നമായി ചൂണ്ടിക്കാണിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News