'ജലീൽ നിയമസഭാംഗത്വം രാജിവച്ച് അന്വേഷണം നേരിടണം'; പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിയെന്നും കെ സുരേന്ദ്രൻ

ലീൽ നിയമസഭാംഗത്വം രാജിവയ്ക്കണം. രാജിവച്ച് നിയമപരമായ അന്വേഷണം നേരിടുകയാണ് വേണ്ടത്. മന്ത്രിയായിരിക്കെ മാധ്യമം ദിനപത്രത്തിനെതിരെ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയെന്നുള്ളത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 01:09 PM IST
  • ജലീൽ നിയമസഭാംഗത്വം രാജിവയ്ക്കണം
  • ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു
'ജലീൽ നിയമസഭാംഗത്വം രാജിവച്ച് അന്വേഷണം നേരിടണം'; പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിയെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി.ജലീനെതിരെ സ്വപ്ന സുരേഷ് നടത്തിയ ഗുരുതര വെളിപ്പെടുത്തലുകളോട് പ്രതികരിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജലീൽ നിയമസഭാംഗത്വം രാജിവയ്ക്കണം. രാജിവച്ച് നിയമപരമായ അന്വേഷണം നേരിടുകയാണ് വേണ്ടത്. മന്ത്രിയായിരിക്കെ മാധ്യമം ദിനപത്രത്തിനെതിരെ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയെന്നുള്ളത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നും സുരേന്ദ്രൻ ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണം. പിണറായി സർക്കാർ മുന്നോട്ട് പോകുന്നത് സ്വർണക്കടത്തും മയക്കുമരുന്ന് കടത്തുമായിട്ടാണ്. ഇങ്ങനെ മുന്നോട്ട് പോകുന്നത് ജനങ്ങളെ വഞ്ചിക്കാനാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.

കെ.ടി.ജലീൽ രാജിവച്ച് അന്വേഷണം നേരിടണം. ജലീൽ മന്ത്രിയായിരിക്കെ യുഎഇ ഭരണാധികാരിക്ക് കത്തെഴുതിയത് പ്രോട്ടോക്കോൾ ലംഘനമാണ്.പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.

അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്ന് വോട്ട് ലഭിച്ചതിനെ എങ്ങനെ കാണുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മനസാക്ഷി വോട്ടാണ് കിട്ടിയതെന്നായിരുന്നു സുരേന്ദ്രൻ്റെ മറുപടി. രണ്ട് വോട്ടുകൾ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഒരു വോട്ട് കിട്ടിയതിനെ നല്ല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News