ഐഎഎസ് തലപ്പത്ത് വൻ മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ല കലക്ടർ; ഭാര്യ രേണു രാജ് എറണാകുളത്തേക്ക്

Sriram Venkitaraman തിരുവനന്തപുരം ജില്ല  കലക്ടറായിരുന്നു നവ്ജ്യോത് ഖോസ ഐഎസ് വെങ്കിട്ടരാമന് പകരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും.

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 08:56 PM IST
  • ജെറോമിക് ജോർജ് തിരുവനന്തപുരം ജില്ല കലക്ടറാകും.
  • തിരുവനന്തപുരം ജില്ല കലക്ടറായിരുന്നു നവ്ജ്യോത് ഖോസ ഐഎസ് വെങ്കിട്ടരാമന് പകരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും.
  • ഒപ്പം മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവ്ജ്യോത് ഖോസയ്ക്ക് നൽകി.
  • എറണാകളും ജില്ല കലക്ടർ ജാഫർ മാലിക്ക് പിആർഡി ഡയറക്ടറാകും
ഐഎഎസ് തലപ്പത്ത് വൻ മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ല കലക്ടർ; ഭാര്യ രേണു രാജ് എറണാകുളത്തേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങൾക്ക് മാറ്റം. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ആലപ്പുഴ ജില്ല കലകട്റായി നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയും ആലപ്പുഴ ജില്ല കലക്ടറുമായ രേണു രാജ് ഐഎഎസിന് എറണാകുളം ജില്ലയിലേക്ക് മാറ്റി. ജെറോമിക് ജോർജ് തിരുവനന്തപുരം ജില്ല കലക്ടറാകും. 

തിരുവനന്തപുരം ജില്ല  കലക്ടറായിരുന്നു നവ്ജ്യോത് ഖോസ ഐഎഎസ് വെങ്കിട്ടരാമന് പകരം ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കും. ഒപ്പം മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും നവ്ജ്യോത് ഖോസയ്ക്ക് നൽകി. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജമാണിക്യം ഐഎഎസിനെ മാറ്റി ഹരികിഷോറിനെ നിയമിച്ചു. പകരം രാജമാണിക്യം റൂറൽ ഡവലപ്മെന്റ് കമ്മീഷണറുടെ ചുമതല ഏറ്റെടുക്കു. 

ALSO READ : ബഫർസോൺ: സര്‍ക്കാർ ഇടപെടൽ വൈകുന്നുവെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി; ആശങ്ക വേണ്ടെന്ന് വനം മന്ത്രി

എറണാകളും ജില്ല കലക്ടർ ജാഫർ മാലിക്ക് പിആർഡി ഡയറക്ടറാകും. ഒപ്പം ജിയോളജി വകുപ്പിന്റെ ചുമതലയും ജാഫർ മാലിക്കിന് നൽകും. 

KSEBയിൽ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓണ്‍ലൈനായി അടയ്ക്കണം

വൈദ്യുതി ബില്ലുകൾ ഇനിമുതൽ ആയിരം രൂപയ്ക്ക് മുകളിലാണെങ്കിൽ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി . ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ പുതിയ നിര്‍ദേശം. സമ്പൂര്‍ണ ഡിജിറ്റൽ വത്കരണത്തിന്‍റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവ‍‍ർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ട‍ർ വ്യക്തമാക്കി. 

നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍ പരിഷ്‌കാരം വരുത്തിയാണ് ചീഫ് എഞ്ചിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ എല്ലാ സെക്ഷനുകളിലും പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ ബിൽ പേയ്മെന്റ് സൗകര്യം വളരെ കുറച്ച് പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News