നരബലി: ഞെട്ടിപ്പിക്കുന്നതും കേരളീയ പൊതു സമൂഹത്തിനാകെ അപമാനകരവും ;മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഒകടോബർ 28 ന് എറണാകുളം  പത്തടി പാലം  റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 05:05 PM IST
  • ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തിൽ കുഴിച്ചിട്ട മ‍‍ൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
  • പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ
  • ഭഗവല്‍ സിം​ഗിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്
നരബലി: ഞെട്ടിപ്പിക്കുന്നതും കേരളീയ പൊതു സമൂഹത്തിനാകെ അപമാനകരവും ;മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം:  കേരളത്തെ നടുക്കിയ പത്തനംതിട്ടയിൽ ഇരട്ട നരബലിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത്  അന്വേഷണത്തിന് ഉത്തരവിട്ടു. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നീ സ്ത്രീകളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു.

രണ്ടു സ്ത്രീകളെ നരബലി നൽകുന്നതിനായി   കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.  ഒകടോബർ 28 ന് എറണാകുളം  പത്തടി പാലം  റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

നരബലിയുടെ പേരിൽ നടന്ന കൊലപാതകം  ഞെട്ടിപ്പിക്കുന്നതും കേരളീയ പൊതു സമൂഹത്തിനാകെ അപമാനകരവുമാണെന്ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

അതേസമയം ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തിൽ കുഴിച്ചിട്ട മ‍‍ൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിള്‍ ശേഖരിച്ചു. ഭഗവല്‍ സിം​ഗിന്റെ വീട്ടുവളപ്പിലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News