Sabarimala: ശബരിമലയിൽ തിരക്ക് തുടരുന്നു; ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകന യോഗം

Sabarimala: സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇന്ന് ശബരിമലയിലെത്തും. തുടർന്ന് ശബരിമലയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തും

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 05:26 PM IST
  • ശബരിമലയിൽ തീ‍ർത്ഥാടകരുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്
  • ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരും
Sabarimala: ശബരിമലയിൽ തിരക്ക് തുടരുന്നു; ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ഇന്ന് അവലോകന യോഗം

ശബരിമല: ശബരിമലയിൽ തീ‍ർത്ഥാടകരുടെ തിരക്ക് ഇപ്പോഴും തുടരുകയാണ്. ഇന്ന് 82,365 തീ‍ർത്ഥാടകരാണ് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് പമ്പയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ എ കെ ശശീന്ദ്രനും എം ബി രാജേഷും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ തുടർച്ചയായി ശബരിമല പാതയിൽ ഗതാഗത കുരുക്കുണ്ടാകുന്നതും ചർച്ച ചെയ്യും. ഒപ്പം നിലയ്ക്കലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയും ചർച്ച ചെയ്യും. 

Also Read: K Ajith Passed Away: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ.അജിത് അന്തരിച്ചു

ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലനവും ഇന്നത്തെ യോഗത്തിൽ വിലയിരുത്തുമെന്നും സൂചനയുണ്ട്. കൂടാതെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇന്ന് പമ്പയിലും ശബരിമലയിലും സന്ദർശനം നടത്തും.  സന്ദർശനത്തിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ ക്രമീകരണങ്ങൾ ഡിജിപി വിലയിരുത്തും. പമ്പയിലെ അവലോകന യോഗത്തിനുശേഷം പോലീസ് മേധാവി സന്നിധാനത്തും എത്തും.  ഇതിനിടയിൽ ശബരിമല തീർത്ഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിലക്കലിൽ ആവശ്യത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടില്ല എന്ന ആരോപണവുമുണ്ട്. ബേസ് ക്യാമ്പിലെ വാഹന പാർക്കിങ്ങിലടക്കം കരാറുകാരുമായുള്ള തർക്കം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ഇതിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയാണ് ഭക്തരെ വലയ്ക്കാൻ കാരണമെന്ന് പ്രതിപക്ഷം വിമർശിക്കുന്നുണ്ട്.

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

 

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയശേഷമുള്ള ആദ്യ തീർത്ഥാടനകാലമായ ഈ വർഷം വൻ ഭക്തജന പ്രവാഹമുണ്ടാവുമെന്ന കണക്ക്കൂട്ടലിലാണ് ഒരുക്കങ്ങളെല്ലാം തുടങ്ങി വച്ചത്.  എന്നാൽ യോഗങ്ങളിൽ തീരുമാനമെടുത്തതല്ലാതെ ഒന്നും നടപ്പിലാക്കിയിട്ടില്ല.  ഇപ്പോൾ ഭക്ത ജനത്തിരക്ക് ലക്ഷത്തിനടുത്ത് എത്തിയപ്പോഴാണ് നിലയ്ക്കലിൽ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയത്. പമ്പയിൽ പാർക്കിങ്ങിന് അനുമതി ഇല്ലാത്ത സാഹചര്യത്തിൽ നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറായതുമില്ല.  പ്രശ്നങ്ങൾ തുടങ്ങി അഞ്ചു ദിവസം ആയിട്ടും യാതൊരു പണിയും തുടങ്ങിയിട്ടില്ല എന്നുമാത്രമല്ല പാർക്കിങ്ങിന്റെ കരാറുകാരന്റെ ഭാഗത്തും നിന്നും ഉണ്ടാകുന്നത് ​ഗുരുതര വീഴ്ചയാണെന്നും മുൻ കാലങ്ങളിലുള്ളതിന്റെ പകുതി ജീവനക്കാരെ പേലും നിയോഗിച്ചിട്ടില്ലയെന്നും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് അശാസ്ത്രീയമായ പാർക്കിങ്ങിനും കാരണമാകുന്നുവെന്നുമാണ് റിപ്പോർട്ട്. കരാർ നൽകിയിരിക്കുന്നത് മൂന്നേകാൽ കോടി രൂപയ്ക്കാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News