കൊച്ചി: ശബരിമലെ മുന്നൊരുക്കങ്ങളിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡിന് ശേഷമുള്ള ഈ സമയത്ത് തീർത്ഥാടകരുടെ എണ്ണം കൂടിയേക്കുമെന്ന് തിരിച്ചറിയാൻ സർക്കാരിനും ദേവസ്വം ബോർഡിനും സാധിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇക്കാര്യങ്ങൾ പല തവണ ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ സർക്കാർ അലംഭാവം കാട്ടി.
ശബരിമലയിലെ നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും അവിടം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം പൂർത്തിയാകും വരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകുകയാണ് വേണ്ടതെന്ന് സതീശൻ വ്യക്തമാക്കി. സർക്കാർ ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. തീർത്ഥാടകരുടെ ആശങ്ക അടിയന്തരമായി സർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ദര്‍ശന സമയം വര്‍ധിപ്പിച്ചു. രാത്രി 11.30 വരെയാണ് ഇപ്പോൾ ദർശന സമയം. തിരക്കുണ്ടാകുമെന്നത് പരിഗണിച്ച് നട തുറക്കുന്നത് ഇത്തവണ നേരത്തെയാക്കിയിരുന്നു. പുലര്‍ച്ചെ നാലു മണിക്ക് തുറന്നിരുന്ന നട, മൂന്നു മണിക്ക് തന്നെ തുറന്ന് ദര്‍ശനം അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനത്തിന് അവസരമുണ്ട്. വൈകീട്ട് മൂന്നു മണി മുതല്‍ 11 മണി വരെയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഇത് ഇന്നു മുതല്‍ രാത്രി 11.30 വരെയാക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 24 മണിക്കൂറില്‍ അഞ്ചര മണിക്കൂര്‍ ഒഴികെ, മുഴുവന്‍ സമയവും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...