കൊച്ചിമെട്രോ: വടക്കേകോട്ടയില്‍ ഒരുങ്ങുന്നത് ബൃഹത്തായ സ്‌റ്റേഷന്‍

നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്.  4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 17, 2022, 07:19 PM IST
  • നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്.
  • വിവിധതരം ഷോപ്പുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെ ലഭ്യമാണ്.
  • സ്റ്റേഷനോട് ചേര്‍ന്ന് പേട്ട-ഇരുമ്പനം സൈഡില്‍ 70 സെന്റ് സ്ഥലവും ഇരുമ്പനം-പേട്ട സൈഡില്‍ 60 സെന്റ് സ്ഥലവും നിലവില്‍ പാര്‍ക്കിംഗിനായി ലഭിക്കും.
കൊച്ചിമെട്രോ: വടക്കേകോട്ടയില്‍ ഒരുങ്ങുന്നത് ബൃഹത്തായ സ്‌റ്റേഷന്‍

കൊച്ചി: കൊച്ചി മെട്രോ വടക്കേകോട്ട സ്‌റ്റേഷന്‍ യാത്രക്കാര്‍ക്കും സംരംഭകര്‍ക്കും ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. ഈ മേഖലയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്ക് വഴിതുറക്കുന്ന വിധത്തിലാണ് മെട്രോയുടെ ഏറ്റവും വലിയ ഈ സ്റ്റേഷന്‍ തൃപ്പൂണിത്തുറയുടെ ഏറ്റവും ഹൃദയഭാഗത്ത് സജ്ജമാക്കിയിരിക്കുന്നത്. 

നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്‍ 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആലുവയിലേതാണ്. അതിനേക്കാള്‍ വലുപ്പത്തിലാണ് വടക്കേകോട്ട ഒരുങ്ങുന്നത്.  4.3 ലക്ഷം ചതുരശ്രയടിയാണ് വടക്കേകോട്ട സ്റ്റേഷന്‍ സമുച്ചയത്തിന്റെ വിസ്തീര്‍ണം.

Read Also: അഞ്ചുതെങ്ങ് കോട്ടയിലെ ലൈറ്റ്ഹൗസ് വിശേഷങ്ങൾകാണാം

വിവിധതരം ഷോപ്പുകള്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുയോജ്യമായ നിരവധി സ്ഥലങ്ങള്‍ ഇവിടെ ലഭ്യമാണ്. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിംഗ് സെന്ററുകള്‍, മ്യൂസിക് ട്രെയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ ആരംഭിക്കാനും പറ്റും. കോഫിഷോപ്പ്, ഗിഫ്റ്റ് സെന്ററുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓട്ടോ മൊബൈല്‍ എക്‌സിബിഷന്‍ സെന്ററുകള്‍, ഇലക്ട്രോണിക് ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കാനും ഇവിടം അനുയോജ്യമാണ്.  

വിപുലമായ പാര്‍ക്കിംഗ് സ്ഥലവും സ്റ്റേഷന്റെ പ്രത്യേകതയാണ്. സ്റ്റേഷനോട് ചേര്‍ന്ന് പേട്ട-ഇരുമ്പനം സൈഡില്‍ 70 സെന്റ് സ്ഥലവും ഇരുമ്പനം-പേട്ട സൈഡില്‍ 60 സെന്റ്  സ്ഥലവും നിലവില്‍ പാര്‍ക്കിംഗിനായി ലഭിക്കും. താല്‍പര്യമുള്ള സംരംഭകര്‍ക്ക് വടക്കേ കോട്ട സ്റ്റേഷനിലെ സൗകര്യം പ്രയോജനപ്പെടുത്താനായി പ്രീലൈസന്‍സിംഗും മെട്രോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Read Also: ഹോട്ടലുകളിലെ വൃത്തി ഉറപ്പാക്കാൻ നടപടി. ഹോട്ടലുകളെ ഗ്രേഡ് ചെയ്യും: മന്ത്രി ജി ആ‌ർ അനിൽ സീ ഡിബേറ്റിൽ

നിലവിലുള്ള സ്റ്റേഷനുകളില്‍ പേട്ടയില്‍ നിന്ന്  വടക്കേ കോട്ടയിലേക്കും എസ്.എന്‍ ജംഗ്ഷനിലേക്കും മെട്രോ സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്ത മാസം സര്‍വീസ് തുടങ്ങുവാന്‍ കഴിയുന്ന വിധത്തില്‍ അന്തിമഘട്ടജോലികള്‍ പുരോഗമിക്കുകയാണ്. ഫോട്ടോ-നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി മെട്രോയുടെ വടക്കേകോട്ട സ്റ്റേഷന്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News