Homeopathy | ഹോമിയോപ്പതി സേവനങ്ങൾ വേ​ഗത്തിൽ ജനങ്ങളിലേക്ക്; മൊബൈൽ ആപ്പ് പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

m-Homoeo എന്ന വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 10:00 PM IST
  • ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി എന്നീ സേവനങ്ങൾ വേഗത്തില്‍ ലഭ്യമാകും
  • സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്
  • മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങാന്‍ സാധിക്കും
  • ഡോക്ടറുടെ സേവനം ഉറപ്പാക്കാനും അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കും
Homeopathy | ഹോമിയോപ്പതി സേവനങ്ങൾ വേ​ഗത്തിൽ ജനങ്ങളിലേക്ക്; മൊബൈൽ ആപ്പ് പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ വേ​ഗത്തിൽ ജനങ്ങളിലെത്തിക്കാന്‍ മൊബൈൽ ആപ്പ്. m-Homoeo എന്ന വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് (Health department) മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.

പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ALSO READ: Kerala Covid Update| സംസ്ഥാനത്തെ കോവിഡ് രോഗ ബാധിതർ 4677, ആകെ കോവിഡ് മരണങ്ങൾ 355-ൽ

ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി എന്നീ സേവനങ്ങൾ വേഗത്തില്‍ ലഭ്യമാകും. ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയ്ത് അടുത്തുള്ള ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ നിന്നും മരുന്നുകള്‍ വാങ്ങാന്‍ സാധിക്കും. ഡോക്ടറുടെ സേവനം ഉറപ്പാക്കാനും അനാവശ്യ കാത്തിരിപ്പും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇതിലൂടെ സാധിക്കും.

ALSO READ: Delhi dengue cases | ഡൽഹിയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 7000ൽ അധികം പേർക്ക്

സമീപ ഭാവിയില്‍ ഒ.പി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും അറിയിക്കാന്‍ സാധിക്കുന്നു. ടെലി മെഡിസിന്‍ സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടിലിരുന്ന് തന്നെ ലഭ്യമാകുന്നു.

ഈ ആപ്പിലൂടെ ക്യൂ സംവിധാനം കാര്യക്ഷമമാക്കാനും വിദൂര സ്ഥലങ്ങളില്‍ പോലും സേവനങ്ങള്‍ നല്‍കാനും കഴിയും. m-Homoeo ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News