Higher Secondary Valuation: 14 ജില്ലകളിലായി 26000 അധ്യാപകർ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടപടികൾ

ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴുവരെ ക്രമീകരിക്കും

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 09:45 AM IST
  • എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന്
  • എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകർ
  • ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പ്രഭാത സവാരി അടക്കമുള്ള കാര്യങ്ങളിൽ ഇളവ്
  • പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഒരോ നടപടിക്രമങ്ങളും
Higher Secondary Valuation: 14 ജില്ലകളിലായി 26000 അധ്യാപകർ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടപടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി മൂല്യ നിർണയം ഇന്ന് ആരംഭിക്കും.14 ജില്ലകളിലെ 79 ക്യാമ്പുകളിലായി 26000 അധ്യാപകരാണ് മൂല്യ നിർണയത്തിൽ പങ്കെടുക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഒരോ നടപടിക്രമങ്ങളും നടത്തുക.

ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴുവരെ ക്രമീകരിക്കും.എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന് ആരംഭിച്ച് 16 പ്രവൃത്തിദിവസങ്ങൾ എടുത്ത് 25ന് പൂർത്തീകരിക്കും.

ALSO READ : India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; മരണ നിരക്കിലും നേരിയ ആശ്വാസം

എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ടു ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും.

ALSO READ : Antibody cocktail:ഡൊണാൾഡ് ട്രംപിൻറെ ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആൻറി കോവിഡ് കോക്ക് ടെയിൽ ഇന്ത്യയിൽ,കോവിഡ് രോഗിക്ക് ഫലപ്രാപ്തി വേഗത്തിൽ

അതേസമയം ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ പ്രഭാത സവാരി അടക്കമുള്ള കാര്യങ്ങളിൽ ഇളവ് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. കടകൾ തുറക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ നിലവിൽ വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News