Thiruvanathapuram: തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്; എതിർത്ത് സർക്കാർ

Hibi Eden MP demand to shift the capital of Kerala from Thiruvananthapuram to Kochi: പാർലമെന്റിലാണ് ഹൈബി ഈ കാര്യം ആവശ്യപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 03:26 PM IST
  • പാർലമെന്റിൽ ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്.
  • ഇതിനെതുടർന്ന് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ തേടി.
Thiruvanathapuram: തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്; എതിർത്ത് സർക്കാർ

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി രംഗത്ത്. പാർലമെന്റിൽ ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെതുടർന്ന് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ തേടി. എന്നാൽ ഹൈബി ഈഡന്റെ ആവശ്യം സർക്കാർ ശക്തമായി എതിർത്തു. ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി, ഇക്കാര്യം ഫയലിലും കുറിച്ചു. 

ALSO READ: റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും.വിമർശനവുമായി ഗവര്‍ണര്‍

അതേസമയം സംസ്ഥാനത്ത് ജൂണിൽ പെയ്യാതിരുന്ന മഴ ജൂലൈയിൽ പെയ്തേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ സൂചന. ഇത്തവണ കാലവർഷത്തിൽ 60 ശതമാനത്തിൻറെ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും. ജൂലൈ 2 മുതൽ തുടർച്ചയായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരൂക്ഷണ കേന്ദ്രം അറിയിച്ചു. 

കൂടാതെ നാല് ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,കോഴിക്കോട്, കണ്ണൂർ,കസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് - പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ന്യുനമർദ്ദവും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. അഞ്ച് ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടന്നും കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലർട്ട് നിലവിൽ പ്രഖ്യാപിച്ച ജില്ലകൾ ഇവയൊക്കെയാണ്

03-07-2023: കണ്ണൂർ, കാസറഗോഡ്
04-07-2023: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട് നിലവിൽ പ്രഖ്യാപിച്ച ജില്ലകൾ ഇവയൊക്കെയാണ് 

02-07-2023: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News