Kerala rain updates: തലസ്ഥാനത്ത് മഴക്കെടുതി; 6 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍

Heavy Rain In Trivandrum: വിവിധ ക്യാമ്പുകളിലായി 875 പേരെ മാറ്റിപാർപ്പിച്ചു. തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 06:57 PM IST
  • ജില്ലയിൽ 11 വീടുകൾ ഭാഗീകമായും തകർന്നു.
  • തിരുവനന്തപുരം താലൂക്കിൽ 16ഉം കടകംപള്ളിയിൽ മൂന്ന് ക്യാമ്പുകളും തുറന്നു.
  • വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala rain updates: തലസ്ഥാനത്ത് മഴക്കെടുതി; 6 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ നിലവിൽ വിവിധ ക്യാമ്പുകളിൽ മാറ്റിപാർപ്പിച്ചു. ജില്ലയിൽ 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. 

ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത്. 16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു.  

ALSO READ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകും; മന്ത്രി കെ രാജൻ

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസ് , കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാർപ്പിച്ചു. 13 പുരുഷന്മാർ, 15 സ്ത്രീകൾ, എട്ട് കുട്ടികൾ  

പട്ടം വില്ലേജിൽ കേദാരം ലൈൻ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ 56 പേരും തേക്കുംമൂട് താത്കാലിക ക്യാമ്പിൽ 260 പേരും, കുന്നുകുഴി ഗവൺമെന്റ് എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേക്കേപ്പട്ടം ഗവൺമെന്റ് എൽ.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. 

ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽ.പി.എസിൽ 10 പേരെയും പൗണ്ട്കടവ് മോസ്‌കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്‌കൂളിൽ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എം.എൻ.എൽ.പി.എസിൽ 40 പേരും ക്യാമ്പിലുണ്ട്. 

തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവൺമെന്റ് എൽ.പി.എസിൽ 6 പേരെ മാറ്റി പാർപ്പിച്ചു. 

പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽ.പി.എസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. 25 പുരുഷന്മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. കരിച്ചാൽ സ്‌കൂളിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. 

വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേരെ മാറ്റി പാർപ്പിച്ചു. 

പേട്ട വില്ലേജിൽ ഈഞ്ചക്കൽ ഗവൺമെന്റ് യു.പി.എസിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. 

ചിറയിൻകീഴ് താലൂക്ക്

ആറ്റിങ്ങൽ വില്ലേജിൽ മുല്ലേശ്ശേരി എൽ.പി.എസിൽ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാമ്പിലുള്ളത്.  ആറ് പുരുഷന്മാർ, ഏഴ് സ്ത്രീകൾ, രണ്ട് കുട്ടികൾ. 

കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്.വി യു.പി.എസിൽ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. എട്ട് പുരുഷന്മാർ, 14 സ്ത്രീകൾ, ആറ് കുട്ടികൾ. 
പടനിലം എൽ.പി.എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേർ ക്യാമ്പിലുണ്ട്. രണ്ട് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ, ഒരു കുട്ടി. 

ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യു.പി.എസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 60 പുരുഷന്മാർ 98 സ്ത്രീകൾ, 42 കുട്ടികൾ ഉൾപ്പെടെ 200 പേരാണുള്ളത്. 

വർക്കല താലൂക്ക്

ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ ഒൻപത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാർപ്പിച്ചു. 17 പുരുഷന്മാർ, 18 സ്ത്രീകൾ, ഒൻപത് കുട്ടികൾ, ഒരു ഗർഭിണി, ഒരു കിടപ്പുരോഗി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News