#TakeOathOnline : സത്യപ്രതിജ്ഞ ഓൺലൈനിലൂടെ സംഘടിപ്പിക്കൂ, അഘോഷപൂർവമായി നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ

തിരുവനന്തുരം സെൻട്രൽ സ്റ്റേഡിയത്തിൽ 800 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് യുവാക്കൾ സോഷ്യൽ മീഡയയിൽ ഓൺലൈൻ ക്യാമ്പയിൻ അരംഭിച്ചിരിക്കുന്നത്. #TakeOathOnline എന്ന് ഹാഷ്ടാഗോടെ സമൂഹമാധ്യമം വഴി നിവേദനം തയ്യറാക്കുകയായണ് യുവാക്കളുടെ ഈ സംഘം.

Written by - Zee Malayalam News Desk | Last Updated : May 16, 2021, 05:43 PM IST
  • തിരുവനന്തുരം സെൻട്രൽ സ്റ്റേഡിയത്തിൽ 800 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് യുവാക്കൾ സോഷ്യൽ മീഡയയിൽ ഓൺലൈൻ ക്യാമ്പയിൻ അരംഭിച്ചിരിക്കുന്നത്.
  • #TakeOathOnline എന്ന് ഹാഷ്ടാഗോടെ സമൂഹമാധ്യമം വഴി നിവേദനം തയ്യറാക്കുകയായണ് യുവാക്കളുടെ ഈ സംഘം.
  • ഈ ഓൺലൈൻ നിവേദനത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യ സമൂഹത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള ഏകദേശം 250 ഓളം പേർ കഴിഞ്ഞ 7 മണിക്കൂറിനുള്ളി ഓപ്പിട്ടിരിക്കുന്നത്.
  • സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും ചീഫ് സെക്രട്ടറിക്കമായിട്ടാണ് ഇവർ നിവേദനം കുറിച്ചിരിക്കുന്നത്.
#TakeOathOnline : സത്യപ്രതിജ്ഞ ഓൺലൈനിലൂടെ സംഘടിപ്പിക്കൂ, അഘോഷപൂർവമായി നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ

Thiruvananthapuram : രണ്ടാം പിണറായി സർക്കാരിന്റെ (Second Pinarayi Government) സത്യപ്രതിജ്ഞ ചടങ്ങ് (Oath Ceremony) ആഘോഷപൂർവമായി നടത്തുന്നത് വിവാദമാകുന്നു. സത്യപ്രതിജ്ഞ ചടങ്ങ് വൃഛ്വലായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയിച്ച ഐഎംഎക്ക് (IMA) പിന്നാലെ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി (Social Media Campaign) യുവാക്കൾ രംഗത്ത്.

തിരുവനന്തുരം സെൻട്രൽ സ്റ്റേഡിയത്തിൽ 800 ഓളം പേരെ പങ്കെടുപ്പിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് യുവാക്കൾ സോഷ്യൽ മീഡയയിൽ ഓൺലൈൻ ക്യാമ്പയിൻ അരംഭിച്ചിരിക്കുന്നത്. #TakeOathOnline എന്ന് ഹാഷ്ടാഗോടെ സമൂഹമാധ്യമം വഴി നിവേദനം തയ്യറാക്കുകയായണ് യുവാക്കളുടെ ഈ സംഘം.

ALSO READ : മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടു

ഈ ഓൺലൈൻ നിവേദനത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യ സമൂഹത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള ഏകദേശം 250 ഓളം പേർ കഴിഞ്ഞ 7 മണിക്കൂറിനുള്ളി ഓപ്പിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കും ഗവർണർക്കും ചീഫ് സെക്രട്ടറിക്കമായിട്ടാണ് ഇവർ നിവേദനം കുറിച്ചിരിക്കുന്നത്. ഇതിനായി  ഒപ്പ് ശേഖരണാർഥമാണ് ഓൺലാൻ #TakeOathOnline എന്ന് ക്യാമ്പയിൻ അരംഭിച്ചിരിക്കുന്നത്. 

അരവിന്ദ് സോജു, അശ്വിൻ സുരേഷ്, ബിനു കെ.എൻ എന്നിവരാണ് ക്യാമ്പയിൻ നേതൃത്വം നൽകുന്നത്. പിണറായി വിജയനെയും , കെ.കെ ശൈലജയും, ബിനോയി വിശ്വം, ശശി തരൂർ, വി.കെ പ്രശാന്ത്, ആര്യ രാജേന്ദ്രൻ, ആന്റണി രാജു തുടങ്ങയിവരെ ടാഗ് ചെയ്താണ് ഓപ്പുശേഖരണം ആരംഭിച്ചിരിക്കുന്നത്.

ALSO READ : മുഖ്യമന്ത്രിയും മന്ത്രിമാരും 20-ന് സത്യപ്രതിജ്ഞ ചെയ്യും: എം.എൽ.എ മാർ 24, 25 തീയതികളില്‍

അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് 750ൽ അധികം പേര് സംഘടിപ്പിച്ച് ആഘോഷപൂർവം നടത്തുന്നതിനെതിരെ എൽഡിഎഫിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. ഈ തീരുമാനത്തിനെതിരെ സിപിഐ നേതാവും രാജ്യസഭ എംപിയുമായ ബിനോയി വിശ്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. കോവിഡും ട്രിപ്പിൾ ലോക്ഡൗണും മഴക്കെടുതിയും നിലവിൽ നിൽക്കെ സത്യപ്രതിജ്ഞ ചടങ്ങ് ചുരുക്കുന്നതല്ലെ ഉചിതമെന്നാണ് ബിനോയി വിശ്വം എൽഡിഎഫ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ സത്യപ്രതിജ്ഞയ്ക്ക് മന്ത്രിമാരും അവരുടെ രണ്ട് ബന്ധുക്കളും അനിവാര്യരായ ഉദ്യോഗസ്ഥരുമായി ചുരുക്കുന്നതല്ലെ ഉചിതമെന്ന് ബിനോയി വിശ്വം ചോദിക്കുന്നു. 

ALSO READ : മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് : എൽഡിഎഫിൽ അഭിപ്രായ ഭിന്നത, ചടങ്ങ് ആഘോഷമാക്കരുതെന്ന് സിപിഐ നേതാവ് ബിനോയി വിശ്വം

രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിഞ്ജ ചടങ്ങുകൾ ഈ മാസം 20-ന് നടക്കും. പിണറായി വിജയനും മുൻ ധാരണ പ്രകാരമുള്ള 21 മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്യും. നിയമസഭാ സെക്രട്ടറിയേറ്റും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News