Kerala BJP: സുരേഷ് ഗോപി കലിപ്പില്‍! കാരണം ഇതാണ്... ബിജെപി പഠനശിബിരത്തിൽ കേരള നേതൃത്വത്തിന് വിമർശനം

Suresh Gopi BJP: കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ബിജെപി പഠന ശിബിരത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ആർത്തി മൂത്ത നേതാക്കൾ തലവേദനയാണെന്നും ഈ സാഹചര്യത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിക്കേണ്ടെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 01:01 PM IST
  • ഗ്രൂപ്പിസം അതിന്‍റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്
  • ബിജെപി പഠന ശിബിരത്തിലാണ് വിമർശനം
  • ബിജെപി പഠന ശിബിരത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്
Kerala BJP: സുരേഷ് ഗോപി കലിപ്പില്‍! കാരണം ഇതാണ്... ബിജെപി പഠനശിബിരത്തിൽ കേരള നേതൃത്വത്തിന് വിമർശനം

തിരുവനന്തപുരം:  ബിജെപി കേരളഘടകത്തിൽ ഗ്രൂപ്പിസം അതിന്‍റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. പറയുന്നത് മറ്റാരുമല്ല ബിജെപി തന്നെയാണ്. പാർട്ടിയുടെ വളർച്ചയ്ക്ക് പ്രധാന തടസ്സം ഗ്രൂപ്പിസമാണ് ബിജെപി പഠന ശിബിരത്തിലാണ് വിമർശനം. ചിലർ സ്വന്തം താൽപര്യമനുസരിച്ച് പാർട്ടിയിൽ സ്വാധീനമുറപ്പിക്കുന്നതിനാൽ അണികളെ ഒപ്പം നിർത്താനാകുന്നില്ല. അഹല്യ ക്യാംപസിൽ കഴിഞ്ഞ 3 ദിവസമായി നടന്ന ബിജെപി പഠന ശിബിരത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. ദളിതരേയും ക്രൈസ്തവരേയും ആദിവാസികളേയും ഒപ്പം നിർത്താനുളള ശ്രമം വിജയിച്ചില്ല. ഗ്രൂപ്പിസവും അഴിമതിയും തളർത്തിയെന്നും ശിബിരത്തിൽ വിമർശനമുയർന്നു. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയും നേതൃത്വത്തിനെതിരെ രംഗത്തുണ്ട് എന്നാണ് വിവരം. രാജ്യസഭയിലേക്ക് തന്നെ വീണ്ടും പരിഗണിക്കാത്തതിൽ ആണ് അദ്ദേഹത്തിന് എതിർപ്പ്.

ശിബിരത്തിലെ തുടർ വിമർശനങ്ങൾ ഇങ്ങനെയാണ്-  ആർത്തി മൂത്ത നേതാക്കൾ തലവേദനയാണ്. ഈ സാഹചര്യത്തിൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടം പ്രതീക്ഷിക്കേണ്ടെന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു. പാർട്ടിക്ക് വോട്ട് വിഹിതം കുറയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കേരളത്തിൽ തകരും. പക്ഷെ അത് മുതലാക്കാൻ കേരളത്തിലെ നേതൃത്വത്തിന് ത്രാണിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദളിത് സ്ഥാനാർത്ഥിയെ നിർത്തുന്നത് നേട്ടമാണ്. പക്ഷെ ഇതിന്‍റെ ചുവടുപിടിച്ച് കേരളത്തിലെ വനവാസി കോളനികളിലൊക്കെ ഇറങ്ങി പ്രവർത്തിക്കണം. ഇത്തരം സ്ഥലങ്ങളിലിറങ്ങി സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ പറഞ്ഞ് ഇവരെ ബോധവൽക്കരിക്കണം. ക്രൈസ്തവരെ ഒപ്പം നിർത്താൻ കേന്ദ്ര സർക്കാരും അഖിലേന്ത്യാ നേതൃത്വവും എടുക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന നേതൃത്വം വേണ്ടത്ര പിന്തുണ നൽകുന്നില്ല. 

കേരളത്തിൽ ബിജെപി ക്ക് പത്ത് മുതൽ 15 ശതമാനം വരെ വോട്ടുണ്ട്. ദളിതരുടേയും ക്രൈസ്തവരുടേയും പിന്തുണ കൂടി ഉറപ്പിച്ചാലെ പ്രധാന പ്രതിപക്ഷമാകാനാകൂ എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസിൽ നിന്നും നേതാക്കൾ ഇടതുപക്ഷത്തേക്ക് പോകുന്നത് ബിജെപിയുടെ പിടിപ്പ് കേട് കൊണ്ടാണ്. കേന്ദ്രമന്ത്രിമാർ എല്ലാ മാസവും എല്ലാ ജില്ലയും സന്ദർശിക്കും.ഇത് പൂർണമായും സംസ്ഥാന സർക്കാരിന് എതിരായ പ്രചാരണമായി മാറ്റണമെന്നും പഠനശിബിരത്തിലെ സംഘടനാ ക്ലാസിൽ നിർദേശമുണ്ടായി. അതേ സമയം ഈ പ്രതിസന്ധിയുടെ കാലത്തും അതിനെയെല്ലാം അതി ജീവിച്ച് അമരത്ത് തുടരുന്ന കെ സുരേന്ദ്രൻ തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പുതിയ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. 

കേന്ദ്ര മന്ത്രി ജയശങ്കർ അടക്കമുളള കേന്ദ്രമന്ത്രിമാരുടെ കേരള സന്ദർശനത്തോടെ മുഖ്യമന്ത്രിയും ബിജെപിയുമായുളള പോർമുഖം തുറന്നിരിക്കുകയാണ്. സ്വർണക്കടത്ത് കേസ് അതേ ബിജെപിയുടെ കേന്ദ്ര നേതൃത്വവും സിപിഎമ്മും തമ്മിൽ ഒത്തുതീർപ്പാക്കി എന്ന വിമർശനവും ശക്തമായി ഉയരുന്നു. രാജ്യ സഭയിലേക്ക് വീണ്ടും അവസരം നൽകാത്തതിൽ സുരേഷ് ഗോപി പ്രതിഷേധത്തിലാണ് എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. ഏതായാലും കേരളത്തിൽ എന്തൊക്കെ ചെയ്താലും ബിജെപിക്ക് വളർച്ചയുണ്ടാകില്ല എന്ന ഒരു ബോധം അണികളിലുണ്ടായിട്ടുണ്ട്. അത് തരണം ചെയ്യുകയാണ് ഏറ്റവും വലിയ വെല്ലുവിളി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News