Kerala Police: പോലീസുകാരുടെ പരാതികൾ ഇനി പരിഹരിക്കപ്പെടും, പോലീസ് സഭയിലൂടെ

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങി വ്യക്തിപരമായ പരാതികളും സഭ പരിഗണിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 05:44 PM IST
  • പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവശ്യമായ നടപടി ജില്ലാ പോലീസ് മേധാവിമാര്‍ സ്വീകരിക്കും.

    പരാതികള്‍ പരിഗണിക്കുന്നതിന് സബ് ഡിവിഷണൽ പോലീസ് ഓഫീസര്‍മാര്‍ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണം.
  • റെയ്ഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിര്‍വ്വഹിക്കും.
Kerala Police: പോലീസുകാരുടെ പരാതികൾ ഇനി പരിഹരിക്കപ്പെടും, പോലീസ് സഭയിലൂടെ
തിരുവനന്തപുരം: പോലീസ് ഉദ്യോ​ഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ ഇനി പോലീസ് സഭ. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിനായാണ് ജില്ലാ പോലീസ് മേധാവിമാർ വിവിധ കേന്ദ്രങ്ങളിൽ പോലീസ് സഭ നടത്തുന്നത്. ഇതിന് ആവശ്യമായ നിർദ്ദേശം സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി. 
 
പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍, ശമ്പളം, പെന്‍ഷന്‍ എന്നിവ കൂടാതെ വ്യക്തിപരമായ പരാതികളും ജില്ലാ പോലീസ് മേധാവിമാര്‍ സഭയിൽ പരിഗണിക്കും. പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാന്‍ ആവശ്യമായ നടപടി ജില്ലാ പോലീസ് മേധാവിമാര്‍ സ്വീകരിക്കും.
 
 
     
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കുന്നതിന് സബ് ഡിവിഷണൽ പോലീസ് ഓഫീസര്‍മാര്‍ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണല്‍ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിര്‍വ്വഹിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News