'ഇത് വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാനുള്ള ഒത്തുകളി; ​ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

പല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഗവർണറും സർക്കാരും തമ്മിലുള്ള ഈ വ്യജ ഏറ്റുമുട്ടലെന്ന് വി.ഡി സതീശൻ.

Written by - Zee Malayalam News Desk | Last Updated : Oct 26, 2022, 03:17 PM IST
  • സർവകലാശാല വിഷയത്തിലടക്കം സർക്കാരും ​ഗവർണറും ഒരു നിലപാട് സ്വീകരിച്ചിരുന്നു.
  • പല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇത്.
  • സർക്കാരിനെതിരെ ലൈംഗീക ആരോപണം, പോലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങളുണ്ട്.
'ഇത് വ്യാജ ഏറ്റുമുട്ടൽ'; സർക്കാരിനെ രക്ഷിക്കാനുള്ള ഒത്തുകളി; ​ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ​ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. '' മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ​ഗവർണർക്കില്ല. വ്യാജ ഏറ്റുമുട്ടലാണിത്. സർവകലാശാല വിഷയത്തിലടക്കം സർക്കാരും ​ഗവർണറും ഒരു നിലപാട് സ്വീകരിച്ചിരുന്നു. പല വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇത്. സർക്കാരിനെതിരെ ലൈംഗീക ആരോപണം, പോലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങളുണ്ട്. ഇതൊരു ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുകയാണ്. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയിട്ടുള്ളത്? ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗം തകർന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനുള്ള നീക്കമാണിത് '' വി ഡി സതീശന്‍ പറഞ്ഞു.

ധനമന്ത്രി കെഎൻ ബാല​ഗോപാലിലുള്ള പ്രീതി നഷ്ടമായെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദ​ഗവർണർ കത്തയയ്ക്കുകയും ചെയ്തു. പ്ലഷർ നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കി. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

Also Read: 'ധനമന്ത്രിയിൽ പ്രീതി നഷ്ടമായി'; ധനമന്ത്രി കെഎൻ ബാല​ഗോപാലിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിക്ക് ​ഗവർണറുടെ കത്ത്

 

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഗവർണറുടെ പ്രതിച്ഛായയും ഗവർണറുടെ പദവിയുടെ അന്തസ്സ് താഴ്ത്തുന്നതുമായ പരാമര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. പ്രാദേശികവാദം ആളിക്കത്തിക്കുന്ന പരമാര്‍ശമാണ് നടത്തിയത്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഗവര്‍ണര്‍ ഇപ്പോള്‍ ഡൽഹിയിലാണുള്ളത്. ആരിഫ് മുഹമ്മദ് ഖാന്റെ തുടര്‍ നീക്കം എന്താകുമെന്നാണ് കേരളം ഉറ്റ് നോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News