തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങുന്നതിന് വിലക്ക്. യൂട്യൂബ് ചാനലുകള്‍ വഴി വരുമാനം ലഭിക്കുമെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ചാനലുകള്‍ക്ക് നിശ്ചിതപരിധിക്കപ്പുറം സബ്സ്‌ക്രൈബര്‍മാരെ ലഭിച്ചാൽ വീഡിയോ അപ്ലോഡ് ചെയ്യുന്നയാള്‍ക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കും.
ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റിലോ സാമൂഹികമാധ്യമങ്ങളിലോ ലേഖനമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗതപ്രവര്‍ത്തനമായോ ക്രിയാത്മക സ്വാതന്ത്ര്യമായോ കണക്കാക്കാം.
എന്നാൽ, വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവുമെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനം നടത്തുന്നതിനുള്ള അനുമതി തേടി അഗ്‌നിരക്ഷാസേനയില്‍ നിന്ന് അയച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
യൂട്യൂബ് സിഇഒ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ നീൽ മോഹൻ
യൂട്യൂബിന്റെ മേധാവിയായി ഇന്ത്യൻ - അമേരിക്കൻ വംശജനായ നീൽ മോഹൻ എത്തുന്നു. യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് വോജ്സിക്കിക്ക് പകരം നീൽ മോഹൻ യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ആയി എത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ജനപ്രിയ വീഡിയോ ആപ്ലിക്കേഷനുകളായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിങ് സേവനങ്ങളുമായി യുട്യൂബിന്റെ മത്സരം നടക്കുന്നതിനിടെയാണ് സിഇഒ സ്ഥാനമൊഴിയുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം "കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ" എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജ്സിക്കി അറിയിച്ചിരുന്നു.
മുൻപ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന വോജ്സിക്കി 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ നീൽ മോഹൻ 2008 ലാണ് യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി ചുമതലയേറ്റത്. നിലവിൽ അദ്ദേഹം യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...